HomeKerala Assembly Election 2026സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: ടേം വ്യവസ്ഥയിൽ ഇളവിന് സാധ്യത; കണ്ണൂരിൽ ശൈലജയും...

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: ടേം വ്യവസ്ഥയിൽ ഇളവിന് സാധ്യത; കണ്ണൂരിൽ ശൈലജയും ഷംസീറും പട്ടികയ്ക്ക് പുറത്ത്; ധർമ്മടത്ത് ചർച്ചയില്ല | CPI(M) Term Rule 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള ‘രണ്ട് ടേം’ വ്യവസ്ഥയിൽ ഇത്തവണ കർക്കശമായ പിടിവാശി വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണ (CPI(M) Term Rule 2026). സിറ്റിംഗ് എം.എൽ.എ മാറിയാൽ മണ്ഡലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അവർക്ക് മൂന്നാം ഊഴം നൽകാനാണ് പുതിയ നീക്കം. ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

മണ്ഡലം പിടിക്കാൻ നിലവിലെ എം.എൽ.എ തന്നെ വേണമെന്ന് ജില്ലാ നേതൃത്വങ്ങൾ വിലയിരുത്തിയാൽ സംസ്ഥാന സെക്രട്ടേറിയറ്റിന് ഇളവിനായി ശുപാർശ നൽകാം. എന്നാൽ പാർട്ടിക്ക് ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കും. കണ്ണൂർ ജില്ലയിൽ നിന്ന് മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജയുടെയും തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്റെയും പേരുകൾ നിലവിലെ ജില്ലാ പട്ടികയിലില്ല. എന്നാൽ സംസ്ഥാന സമിതി അംഗമായ ശൈലജയുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക.

രണ്ട് ടേം പൂർത്തിയാക്കിയ മറ്റ് നേതാക്കളുടെ കാര്യത്തിൽ ചർച്ചകൾ നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തെക്കുറിച്ച് ജില്ലാ സെക്രട്ടേറിയറ്റിൽ യാതൊരു ചർച്ചയും നടന്നില്ല. മുഖ്യമന്ത്രി ധർമ്മടത്ത് തന്നെ തുടരുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ജില്ലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്യും. 140 മണ്ഡലങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സമാന്തരമായി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. ജില്ലാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സീറ്റ് ഉറപ്പാണെന്ന് പറയാനാകില്ലെന്നും വിജയസാധ്യത കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം മാറ്റങ്ങൾ വരുത്തുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാവൂ.

Story Summary: CPI(M) is likely to grant exemptions in the ‘two-term’ rule for the 2026 Assembly elections, prioritizing winnability. While stalwarts like K.K. Shailaja and A.N. Shamseer were not initially in the Kannur district list due to the term rule, the state leadership may reconsider them. Notably, no discussions were held regarding Pinarayi Vijayan’s Dharmadom constituency, confirming his continued candidacy.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...