Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026അടൂരിലെ ലഘുലേഖ വിവാദം: പൊട്ടിക്കരഞ്ഞ് CV ശാന്തകുമാർ | CV Shanthakumar

അടൂരിലെ ലഘുലേഖ വിവാദം: പൊട്ടിക്കരഞ്ഞ് CV ശാന്തകുമാർ | CV Shanthakumar

🎙️ Latest Podcast

പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Controversy in Adoor, CV Shanthakumar bursts into tears)

‘കൊലക്കേസ് പ്രതി സ്ഥാനാർത്ഥി’ എന്ന തലക്കെട്ടോടെ മണ്ഡലത്തിലുടനീളം വിതരണം ചെയ്ത ലഘുലേഖകൾക്കെതിരെ സി.വി. ശാന്തകുമാർ പരാതി നൽകിയിരുന്നു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് സിപിഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

തനിക്കെതിരെ ഒരു കേസ് പോലും നിലവിലില്ലെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നതെന്നും സി.വി. ശാന്തകുമാർ വൈകാരികമായി പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും തമ്മിൽ ‘പൊറാട്ട് നാടകമാണ്’ കളിക്കുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.