Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ, എക്സിറ്റ് പോൾ തള്ളുന്നു':...

‘മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ, എക്സിറ്റ് പോൾ തള്ളുന്നു’: AK ബാലൻ | Exit polls

🎙️ Latest Podcast

പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി എ.കെ. ബാലൻ. കേരള സർക്കാരിനെതിരായി ജനവികാരമുണ്ടെന്ന പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress leaders are trying hard for the CM post, AK Balan rejects exit polls)

കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി ഒരിടത്തും വിജയിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ ‘കൂടോത്രം’ നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളും അജണ്ടയും തീരുമാനിക്കേണ്ടത് ലീഗ് തന്നെയാണ്. അതിൽ പുറത്തുനിന്നുള്ളവർ കൈകടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.