Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണ്': തോമസ് ഐസക് |...

‘ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണ്’: തോമസ് ഐസക് | LDF

🎙️ Latest Podcast

കൊച്ചി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്ന് തോമസ് ഐസക്. സി പി എം – ബി ജെ പി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കോൺഗ്രസ് സ്വന്തം പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Congress has agreed that the LDF will win a big victory, says Thomas Isaac)

ഇടതുപക്ഷം ഒരു കാലത്തും ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ ‘കോ-ലീ-ബി’ സഖ്യത്തിന്റെ നീണ്ട ചരിത്രം കാണാം. ഈ അവിശുദ്ധ ബന്ധം ഇന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശം സംസാരഭാഷയിലെ ഒരു പ്രയോഗം മാത്രമാണെന്നും അതിന് വലിയ അർത്ഥങ്ങൾ നൽകേണ്ടതില്ലെന്നും തോമസ് ഐസക് വിശദീകരിച്ചു. സുധാകരന്റെ നിലപാടുകളെ അദ്ദേഹം ശക്തമായി വിമർശിച്ചു. സുധാകരൻ തന്റെ 60 വർഷത്തെ രാഷ്ട്രീയ ഭൂതകാലം മുഴുവൻ റദ്ദാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫിനുള്ള പിഡിപി പിന്തുണയെ തോമസ് ഐസക് ന്യായീകരിച്ചു. പിഡിപി വർഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണെന്നും നിലവിൽ അവർ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘അത് വേറെ ചോദ്യമായിക്കോട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.