HomeKerala Assembly Election 2026'നിയുക്ത MLA ടി പി ഷാജിക്ക് അഭിനന്ദനങ്ങൾ': പട്ടാമ്പിയിൽ അഭിവാദ്യമർപ്പിച്ച് ഫ്ലക്സ്...

‘നിയുക്ത MLA ടി പി ഷാജിക്ക് അഭിനന്ദനങ്ങൾ’: പട്ടാമ്പിയിൽ അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് | TP Shaji

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പട്ടാമ്പിയിലും ചെർക്കളയിലുമാണ് ഏറ്റവും ഒടുവിലായി ‘നിയുക്ത എംഎൽഎ’മാർക്ക് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്.(Congratulations to the MLA TP Shaji, Flex Board in Pattambi)

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. ഷാജിയെ ‘നിയുക്ത എംഎൽഎ’ എന്ന് വിശേഷിപ്പിച്ചാണ് പട്ടാമ്പിയിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. “പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി.പി. ഷാജിക്ക് അഭിവാദ്യങ്ങൾ” എന്നാണ് ബോർഡിലെ വരികൾ.

എന്നാൽ ഫലം വരുന്നതിന് മുൻപേ ഇത്തരം ബോർഡുകൾ സ്ഥാപിച്ചതിൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. കാസർകോട് ജില്ലയിലെ ചെർക്കള നഗരത്തിലും സമാനമായ രീതിയിൽ കൂറ്റൻ ബോർഡ് ഉയർന്നു. മുസ്ലീം ലീഗ് സ്ഥാനാർത്ഥിയെ അഭിനന്ദിച്ചുകൊണ്ടാണ് ബോർഡ് സ്ഥാപിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.