HomeKeralaആലപ്പുഴയിൽ ക്വട്ടേഷൻ ആക്രമണം: 24-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന്...

ആലപ്പുഴയിൽ ക്വട്ടേഷൻ ആക്രമണം: 24-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം | Alappuzha youth murder aryad

ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി (Alappuzha youth murder aryad). ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു – 24) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് അഖിലിന്റെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം അഖിലിനെ ആക്രമിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം, തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തി അതേ വാഹനത്തിൽ തന്നെ കയറി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് മണ്ണഞ്ചേരി പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും പ്രദേശവാസികളിൽ നിന്നും പോലീസ് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Story Summary:
A 24-year-old youth named Akhil was stabbed to death after being called out of his home in Aryad, Alappuzha, by a three-member gang. Police suspect rival gang enmity behind the crime and have launched a search for the absconding suspects.

WhatsApp Channel Banner

Latest updates

സിക്കിം തുരങ്ക ദുരന്തം: മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ്...

ഗാങ്ടോക്ക്/കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ ദാരുണ അപകടത്തിൽ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ (Sikkim tunnel collapse aneesh mohan) മൃതദേഹം...

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ കോക്കെയ്ൻ ഉപയോഗിച്ചതിന്...

സിഡ്‌നി: 2026 ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത 22-കാരനായ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ (Cristian volpato drug driving sydney) മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസിന്റെ പിടിയിലായി. സിഡ്‌നിയിലെ ആൻസാക് പാലത്തിൽ...

ലഹരിവേട്ട: തലശ്ശേരി കൊളശ്ശേരിയിൽ 4.19 ഗ്രാം MDMA-യുമായി മൂന്ന്...

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ വൻ ലഹരിവേട്ട. 4.19 ഗ്രാം എം.ഡി.എം.എ (MDMA) യുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Thalassery mdma arrest kolassery). പന്ന്യന്നൂർ സ്വദേശി മുഹമ്മദ് റഫ്നാസ്, പുന്നോൽ...

നീറ്റ് വിവാദം: എന്‍.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ...

ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ...

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു;...

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു (Ravneet singh bittu resigns). ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....