HomeKerala Assembly Election 2026ധർമ്മടത്ത് ഹാട്രിക്ക് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ: നാമനിർദേശ പത്രിക...

ധർമ്മടത്ത് ഹാട്രിക്ക് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ: നാമനിർദേശ പത്രിക സമർപ്പിച്ചു | Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്.(Chief Minister Pinarayi Vijayan filed his nomination papers)

പത്രിക സമർപ്പണ വേളയിൽ ഇ.പി. ജയരാജൻ, സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികളാണ് മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറിയത്. ഇന്നലെ വൈകിട്ട് മമ്പറത്ത് നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനിലാണ് ഈ തുക കൈമാറിയത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയ മുന്നണി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഇടതുകോട്ടയായ ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദിനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസവുമായാണ് റഷീദ് ധർമ്മടത്ത് മത്സരത്തിനിറങ്ങുന്നത്. ബിജെപി സ്ഥാനാർത്ഥിയായി കെ. രഞ്ജിത്തും മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്.

WhatsApp Channel Banner

Latest updates

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു...

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). "ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ" എന്ന്...

CJP പ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും VD സതീശനും: മോദിയുടെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ...

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക്...

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias...

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...