Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026അയിഷാ പോറ്റിക്ക് നേരെയുള്ള അസഭ്യവർഷം: 2 CPM പ്രവർത്തകർക്കെതിരെ കേസ് |...

അയിഷാ പോറ്റിക്ക് നേരെയുള്ള അസഭ്യവർഷം: 2 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

🎙️ Latest Podcast

കൊല്ലം: കരീപ്ര പഞ്ചായത്തിലെ സ്വീകരണ പരിപാടിക്കിടെ അയിഷാ പോറ്റിക്കുനേരേ അസഭ്യവർഷം നടത്തുകയും പര്യടനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരേയാണ് എഴുകോൺ പോലീസ് നടപടിയെടുത്തത്.(Case filed against 2 CPM workers for abusive language towards Aisha Potty )

ഞായറാഴ്ച ഉച്ചയോടെ അയിഷാ പോറ്റിയുടെ സ്വീകരണ പര്യടനം കരീപ്ര ചൂരപ്പൊയ്കയിൽ എത്തിയപ്പോഴായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന പ്രസാദും സതീഷും ചേർന്ന് സ്ഥാനാർഥിയുടെ വാഹനം തടയാൻ ശ്രമിച്ചു.

വഞ്ചന കാട്ടിയതല്ലേ എന്ന് ചോദിച്ചുകൊണ്ട് ഇവർ അയിഷാ പോറ്റിക്കുനേരെ അസഭ്യവർഷം നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.