Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി.(Assembly elections, dates in 5 states including Kerala to be announced soon)

കേരളത്തിലടക്കം ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലാകും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ. കേരളത്തിൽ വിഷുവടക്കം കണക്കിലെടുത്താകും അന്തിമ തീയതി നിശ്ചയിക്കുക.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി തയ്യാറെടുപ്പുകൾ വിലയിരുത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.