Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങൾ | Assembly elections

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. 19 സിറ്റിങ്ങ് എം.എൽ.എമാർ അടക്കം 36 മണ്ഡലങ്ങളിൽ ഇതിനോടകം ധാരണയായിട്ടുണ്ട്.(Assembly elections, Congress to announce candidates today)

സ്ഥാനാർത്ഥി നിർണ്ണയത്തിനായി മധുസൂദൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരും. വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകും. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ യു.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റുകളിൽ ഇത്തവണ പുതിയ സ്ഥാനാർത്ഥികളാകും മത്സരരംഗത്തിറങ്ങുക.

തിരുവനന്തപുരം സെൻട്രലിനെ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരൻ ഇതുവരെ നിലപാട് മയപ്പെടുത്തിയിട്ടില്ല. സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. പെരുമ്പാവൂരിൽ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.