HomeKerala Assembly Election 2026'രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല': അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി A വിജയരാഘവൻ...

‘രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല’: അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി A വിജയരാഘവൻ | Abdurahiman Randathani

കോഴിക്കോട്: അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെ, അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി സിപിഎം. ലീഗ് പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അതിനെ ശക്തമായി പ്രതിരോധിച്ച നേതാവാണ് രണ്ടത്താണിയെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.(Abdurahiman Randathani’s dissatisfaction is not a small matter, says A Vijayaraghavan)

രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല. നിലവിലുള്ള സാഹചര്യത്തോട് ഇടതുമുന്നണി പോസിറ്റീവായി പ്രതികരിക്കും. അതിനുള്ള ശ്രമങ്ങൾ നടത്തും. എൽഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുന്ന സാഹചര്യം എവിടെ രൂപപ്പെട്ടാലും അത് ഉപയോഗപ്പെടുത്തും. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റി പുതിയൊരാളെ പരിഗണിക്കേണ്ടി വന്നാൽ അതിനും മുന്നണി തയ്യാറാണെന്ന സൂചന അദ്ദേഹം നൽകി.

രണ്ടത്താണി മാത്രമല്ല, മലപ്പുറം ജില്ലയിൽ മറ്റ് പല ‘വിസ്മയങ്ങളും’ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ചർച്ചകൾ നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അദ്ദേഹം തയ്യാറായില്ല.  മന്ത്രി വി. അബ്ദുറഹ്മാൻ പ്രചാരണരംഗത്ത് സജീവമല്ലെന്ന വാർത്തകൾ വിജയരാഘവൻ തള്ളി. മലപ്പുറത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും വളരെ വേഗതയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണെന്നും വിജയരാഘവൻ പുകഴ്ത്തി.

WhatsApp Channel Banner

Latest updates

MGRലൂടെ തമിഴ്‌നാട് രാഷ്ടീയം കണ്ട അപൂർവ്വ നിമിഷം: 5...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വിജയ് നായകനായ 'ജനനായകൻ'...

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...