Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeIran Israel Conflictഇറാൻ - US ചർച്ചയിൽ ട്രംപും നേരിട്ട് പങ്കെടുത്തേക്കും?: ചർച്ചയിൽ പങ്കെടുക്കുന്നതിനെ...

ഇറാൻ – US ചർച്ചയിൽ ട്രംപും നേരിട്ട് പങ്കെടുത്തേക്കും?: ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് ഇറാൻ, കനത്ത സുരക്ഷ, പ്രതീക്ഷയോടെ ലോകം | Trump

🎙️ Latest Podcast

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിവാക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി പാകിസ്താൻ ഒരുങ്ങുന്നു. സമാധാന കരാറിന് സാധ്യത തെളിയുകയാണെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടോ ഓൺലൈൻ വഴിയോ ചർച്ചകളിൽ പങ്കുചേരുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Trump may also participate in the Iran-US talks in person? Heavy security in Islamabad)

ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ വിജയകരമാവുകയും ഒരു കരാറിൽ എത്താാൻ സാധ്യത തെളിയുകയും ചെയ്താൽ ട്രംപ് ഇതിന്റെ ഭാഗമാകും. ഇത് മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിൽ നിർണ്ണായകമാകും. ഹോർമുസ് കടലിടുക്കിൽ കപ്പൽ പിടിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഇറാൻ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തെ ‘പോസിറ്റീവ്’ ആയി വിശകലനം ചെയ്തുവരികയാണെന്ന് ഇറാൻ വക്താവ് വ്യക്തമാക്കി. ചർച്ചയ്ക്ക് ആതിഥ്യമരുളുന്ന പാകിസ്താൻ ഇസ്ലാമാബാദിൽ 20,000-ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും ഇതിനോടകം പാകിസ്താനിലെത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ചൊവ്വാഴ്ച പാകിസ്താനിലേക്ക് തിരിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.