HomeIran Israel Conflictശക്തമായി തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെ ദിമോണയിലെ ആണവ കേന്ദ്രത്തിൽ മിസൈൽ വർഷം:...

ശക്തമായി തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെ ദിമോണയിലെ ആണവ കേന്ദ്രത്തിൽ മിസൈൽ വർഷം: നിരവധി പേർക്ക് പരിക്ക് | Iran

ജറൂസലേം: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രായേലിലെ അതീവ സുരക്ഷാ മേഖലയായ ദിമോണയിലെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. തെക്കൻ ഇസ്രായേലിലെ ദിമോണ, അരാദ് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രമായ ‘ഷിമൺ പെരസ് നെഗേവ്’ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.(Iran retaliates strongly, missiles hit Israel’s Dimona nuclear facility, 39 injured)

ഇറാന്റെ അത്യാധുനിക മിസൈലുകളെ തടയുന്നതിൽ ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചതായാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ 39 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ജനവാസ മേഖലകളിൽ പതിച്ച മിസൈലുകൾ മൂന്ന് നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർത്തു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ദിമോണ ലക്ഷ്യമാക്കി മിസൈലുകൾ എത്തുന്നത്.

‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ ശേഷി പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് ഈ ആക്രമണം തെളിയിക്കുന്നു.

മിസൈൽ ആക്രമണത്തെത്തുടർന്ന് ആണവ ഗവേഷണ കേന്ദ്രത്തിന്റെ പരിസരത്ത് തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആണവ നിലയങ്ങൾക്ക് സമീപം സൈനിക നിയന്ത്രണം പാലിക്കണമെന്നും ഐ.എ.ഇ.എ തലവൻ റഫാൽ ഗ്രോസി ആവശ്യപ്പെട്ടു.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേലിലെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ചതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ നതാൻസ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. അതേസമയം, വരും ദിവസങ്ങളിൽ തിരിച്ചടി ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു.

യുദ്ധം രൂക്ഷമാകുന്നതിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. സമാധാനത്തിനായുള്ള ശ്രമങ്ങൾ അമേരിക്കയുടെ ഭാഗത്തുനിന്നും തുടങ്ങിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

WhatsApp Channel Banner

Latest updates

‘ജൂലൈ 20 കേവലം ട്രെയിലർ മാത്രം, പിന്നോട്ടില്ല’: കടുപ്പിച്ച്...

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തെ യുവത്വം കടുത്ത രീതിയിൽ താഴെയിറക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിലെ സമരം...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറിയിൽ കടുത്ത വിമർശനവുമായി അല്ലാഹാബാദ്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി വിവാദത്തിലും രാജ്യത്തെ വർദ്ധിച്ചുവരുന്ന അഴിമതിയിലും രൂക്ഷമായ വിമർശനവുമായി അല്ലാഹാബാദ് ഹൈക്കോടതി (Allahabad High Court On Ram Temple Donation Theft). അഴിമതി എന്നത് സമൂഹത്തിൽ സാധാരണവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും...

‘സിദ്ധാർത്ഥൻ്റെ പേരിൽ ആപ്പ് പുറത്തിറക്കും, വിദ്യാർത്ഥികൾക്ക് പരാതി നൽകാം’:...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് പൂർണ്ണമായും തടയുന്നതിനായി കൂടുതൽ ശക്തമായ നിയമനിർമ്മാണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. റാഗിംഗിനിരയായി മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ പ്രത്യേക ആപ്ലിക്കേഷൻ...

അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ് ഹഷ്മത്തുള്ള...

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നുകൊണ്ട് ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവിയിൽ നിന്ന് ഹഷ്മത്തുള്ള ഷാഹിദി പടിയിറങ്ങി. വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് 31 കാരനായ താരം സമൂഹമാധ്യമങ്ങളിലൂടെ...

പ്രതികൾക്ക് കൈവിലങ്ങ് അണിയിക്കുന്നതിൽ നിയന്ത്രണങ്ങൾ: പുതിയ നിർദ്ദേശങ്ങളുമായി DGP...

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോഴും കൈവിലങ്ങ് ഉപയോഗിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി. നിയമപരിപാലനത്തിനിടെ ഉദ്യോഗസ്ഥർ വിവേചനാധികാരം കൃത്യമായി പാലിക്കണമെന്നും ഒരാളെയും വ്യക്തിപരമായി അപമാനിക്കാനോ അന്തസ്സ് കെടുത്താനോ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...