HomeIran Israel Conflict'എൻ്റെ കയ്യിൽ ഭക്ഷണത്തിന് പോലും പണമില്ല': മോസ്കോയിൽ കുടുങ്ങി ഇന്ത്യൻ എൻജിനീയർ,...

‘എൻ്റെ കയ്യിൽ ഭക്ഷണത്തിന് പോലും പണമില്ല’: മോസ്കോയിൽ കുടുങ്ങി ഇന്ത്യൻ എൻജിനീയർ, ഇടപെട്ട് ഇന്ത്യൻ എംബസി | US-Iran Tensions

മുംബൈ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആഗോള വിമാന ഗതാഗതത്തെ പൂർണ്ണമായും നിശ്ചലമാക്കിയിരിക്കുകയാണ്. ഇതിനിടെ മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ മുംബൈ സ്വദേശിയായ എഞ്ചിനീയർ സുനിൽ ഗുപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ പോലും പണമില്ലാതെ താൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.(Indian Engineer Stuck In Moscow Cries For Help Amid Rising US-Iran Tensions)

വിമാനം റദ്ദാക്കിയതോടെ അധികൃതർ തന്നെ കൈവിട്ടതായി അദ്ദേഹം ആരോപിച്ചു. വിമാനത്താവളത്തിലെ സൗജന്യ വെള്ളം മാത്രം കുടിച്ചാണ് താൻ കഴിയുന്നതെന്നും റഷ്യയിൽ വിസയോ മാസ്റ്റർകാർഡോ പ്രവർത്തിക്കാത്തതിനാൽ ഒന്നും വാങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. “വിശ്വസിച്ച കമ്പനികൾ എന്നെ ഉപേക്ഷിച്ചു. ഒരു അറിയിപ്പും കൂടാതെയാണ് വിമാനം റദ്ദാക്കിയത്. ഒരു ഹോട്ടൽ വൗച്ചർ പോലും നൽകിയില്ല,” സുനിൽ വീഡിയോയിൽ പറഞ്ഞു.

വീഡിയോ വൈറലായതോടെ റഷ്യയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു. ആം ആദ്മി പാർട്ടി നേതാവ് റൂബൻ മസ്കരേനാസ് ഉൾപ്പെടെയുള്ളവർ എംബസിയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സുനിലിന് താമസിക്കാൻ ഹോട്ടൽ സൗകര്യം ലഭ്യമായതായി പിന്നീട് വിവരങ്ങൾ പുറത്തുവന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഒറ്റദിവസം കൊണ്ട് നാലായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികളുടെ പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി’: CJP...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ്...

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ...

‘അദ്ദേഹത്തിൻ്റെ ജീവൻ ഈ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണ്’: സോനം...

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ ആശ്വാസം പങ്കുവെച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. എന്നാൽ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ...

സസ്പെൻഷനെതിരെ MR അജിത് കുമാർ നിയമ നടപടിയിലേക്ക്?: CATയെ...

തിരുവനന്തപുരം: 'രക്ഷാപ്രവർത്തന' അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സർക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്നതായി സൂചന. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ (CAT) സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.(Suspended...

നീറ്റ് സമരം: ജന്തർ മന്തറിലെ വിദ്യാർത്ഥികൾക്ക് 68,000 രൂപയുടെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നാഗാലാന്റ് സ്വദേശി. ഡൽഹിയിലെത്തി നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ പ്രതിഷേധക്കാർക്കായി 150 'ഫാംഹൗസ് ചീസ് ബർസ്റ്റ്'...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....