HomeIran Israel Conflictഅമേരിക്കൻ അന്തർവാഹിനി ആക്രമണം: ശ്രീലങ്കൻ തീരത്തിന് സമീപം തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിൽ...

അമേരിക്കൻ അന്തർവാഹിനി ആക്രമണം: ശ്രീലങ്കൻ തീരത്തിന് സമീപം തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു | Iranian warship

കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കൻ തീരത്തിന് സമീപം വച്ച് ഇറാന്റെ പ്രമുഖ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്. ദേന അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ തകർന്നു. കപ്പലിലുണ്ടായിരുന്നവരിൽ 87 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.(87 bodies recovered from Iranian warship that sank off Sri Lankan coast)

ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു മൗഡ്ജ് ക്ലാസ് വിഭാഗത്തിൽപ്പെട്ട ഈ യുദ്ധക്കപ്പൽ. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ച് അമേരിക്കൻ സൈനിക അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ ആക്രമണത്തിലാണ് കപ്പൽ തകർന്നത്.

1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം ആദ്യമായാണ് ഒരു യുദ്ധക്കപ്പൽ തകർക്കാൻ അമേരിക്ക ടോർപിഡോ ഉപയോഗിക്കുന്നത്. സ്വന്തം തീരത്തിനരികെ വരെ യുദ്ധം എത്തിയതിൽ ശ്രീലങ്കൻ രാഷ്ട്രീയ നേതൃത്വം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box