HomeIPL 2026CSKയെ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്: ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്...

CSKയെ തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്: ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത് | Gujarat Titans Defeat CSK

അഹമ്മദാബാദ്: ഐ.പി.എൽ 2026ൽ ചെന്നൈ സൂപ്പർ കിങ്സിനെ 89 റൺസിന് തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13.4 ഓവറിൽ വെറും 140 റൺസിന് എല്ലാവരും പുറത്തായി. ഈ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ചപ്പോൾ, ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.(Gujarat Titans Defeat CSK By Eighty Nine Runs To Secure Top Two Spot In IPL)

ഏഴാം സ്ഥാനക്കാരായാണ് ചെന്നൈ ഇത്തവണ സീസൺ അവസാനിപ്പിച്ചത്. സിഎസ്‌കെ പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്താകുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ ചെന്നൈയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ടൈറ്റൻസ് ഓപ്പണർമാരായ ശുഭ്‌മൻ ഗില്ലും സായ് സുദർശനും ചേർന്ന് ഒന്നാം വിക്കറ്റിൽ 125 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഗിൽ 37 പന്തിൽ 64 റൺസെടുത്തപ്പോൾ, 53 പന്തിൽ 84 റൺസുമായി സായ് സുദർശൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറി. അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട്ട്ലർ 27 പന്തിൽ പുറത്താകാതെ 57 റൺസ് കൂടി ചേർത്തതോടെ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.

ഭീമമായ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി പുറത്തായി. തുടർന്ന് ചെന്നൈ ബാറ്റിങ് നിരയ്ക്ക് തകർച്ചയിൽ നിന്ന് കരകയറാനായില്ല. 17 പന്തിൽ 47 റൺസുമായി ശിവം ദുബെ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും മറ്റ് ബാറ്റർമാർ അമ്പേ പരാജയപ്പെട്ടു. 3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ്, ഉർവിൽ പട്ടേൽ എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ചെന്നൈയെ തകർത്തത്. സിറാജ് തന്നെയാണ് കളിയിലെ താരം. സിറാജിന് പുറമെ കഗിസോ റബാഡ (3/32), റാഷിദ് ഖാൻ (3/18) എന്നിവരും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്റെ വിജയം അനായാസമാക്കി. 14 പോയിന്റോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Story Summary

Gujarat Titans crushed Chennai Super Kings by 89 runs in IPL 2026, securing a spot in the top two while knocking CSK out of the playoff race. Chasing GT’s massive total of 229/4, CSK collapsed for 140 runs in 13.4 overs following a stellar bowling display by Mohammed Siraj, Kagiso Rabada, and Rashid Khan.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...