Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeHealth & Beautyമഞ്ഞള്‍ പാല്‍ കുടിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ | Turmeric milk

മഞ്ഞള്‍ പാല്‍ കുടിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ | Turmeric milk

🎙️ Latest Podcast

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ (Turmeric milk). ഗുണങ്ങള്‍ നിരവധിയാണ് കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ്.

മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക വഴി ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവ വേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ‌ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.

മഞ്ഞള്‍ പാല്‍ ഉണ്ടാക്കുന്ന വിധം

രണ്ട് നുള്ള് മഞ്ഞൾ

രണ്ടു നാര് കുങ്കുമപ്പൂവ്

രണ്ട് അണ്ടിപ്പരിപ്പ് (ചതച്ചത്)

ഒരു ബദാം (ചതച്ചത്)

ഒന്നര കപ്പ് പാൽ

ആവശ്യത്തിന് പഞ്ചസാര (മധുരം വേണ്ടവർ മാത്രം)

തിളപ്പിച്ച പാലിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി ചൂടോടെയോ അല്ലെങ്കില്‍ തണുത്ത ശേഷമോ കുടിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.