Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeHealth & Beautyഞെരിഞ്ഞിൽ - പുരുഷ ലൈംഗിക ശേഷിയ്ക്കുള്ള പ്രകൃതിദത്ത ഔഷധം | Njerinjil

ഞെരിഞ്ഞിൽ – പുരുഷ ലൈംഗിക ശേഷിയ്ക്കുള്ള പ്രകൃതിദത്ത ഔഷധം | Njerinjil

🎙️ Latest Podcast

പ്രകൃതി നമുക്കു തരുന്ന ധാരാളം മരുന്നുകളുണ്ട്. ഇവയുടെ ഗുണങ്ങൾ കൃത്യമായി തിരിച്ചറിയാന് കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. പണ്ടു കാലത്ത് തലമുറകള് കൈ മാറി വന്നിരുന്ന ഈ മരുന്നുകള് ഇപ്പോഴും നാച്വറല് മെഡിസിനില് ഉപയോഗിച്ചു വരുന്നുമുണ്ട്. അത്തരത്തിൽ സിദ്ധ, ആയുര്വേദ, യൂനാനി മരുന്നുകളില് ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞിൽ (Njerinjil). ഇതിന്റെ ശാസ്ത്രീയ നാമം Tribulus terrestris എന്നാണ്. പല ആരോഗ്യ പ്രശ്നങ്ങള്ക്ക് പരിഹാരം മാത്രമല്ല, നല്ലൊന്നാന്തരം ടോണിക് കൂടിയാണ് ഞെരിഞ്ഞിൽ. പംങ്ചര് വൈന് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഞെരിഞ്ഞിലിന്റെ ഏറ്റവും വലിയ പ്രത്യേകത പല പുരുഷ പ്രശ്നങ്ങള്ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്ക്കാമെന്നതു തന്നെയാണ്. ഈ ചെടി മുഴുവനുമായും ഉപയോഗിയ്ക്കാം. ഇതിന്റെ പൊടിയും ഇതു കൊണ്ടുണ്ടാക്കുന്ന ഗുളികയും ഇതിന്റെ നീരുമെല്ലാം പല തരത്തില് ആരോഗ്യപരമായ പല പ്രശ്നങ്ങള്ക്കും സഹായകവുമാണ്. ഇതില് കാര്ബോഹൈഡ്രേറ്റുകള്, പ്രോട്ടീന്, വൈറ്റമിന് സി, കാല്സ്യം, ഫ്ളേവനോയ്ഡുകള് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

പുരുഷ ഹോര്മോണായ ടെസ്റ്റോസ്റ്റിറോണ് തോത് വര്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്ന ഒന്നാണിത്. അതിനാൽ തന്നെ പുരുഷന്റെ ലൈംഗിക ശേഷിയ്ക്കുള്ള മികച്ചൊരു പ്രകൃതി ദത്ത ഔഷധം കൂടിയാണിത്. പണ്ടു കാലം മുതല് തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക സംബന്ധമായ പ്രശ്നങ്ങള് പരിഹരിയ്ക്കാന് ഇത് ഉപയോഗിയ്ക്കാറുണ്ട്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ബീജങ്ങളുടെ എണ്ണവും ഗുണവും വര്ദ്ധിപ്പിക്കുന്നു. ഇതിലെ സ്റ്റിറോയ്ഡല് സാപോനിയന്സ്, ഫ്ളേവനോയ്ഡ്, ഫ്രക്ടോസ്റ്റനോള് എന്നിവയെല്ലാം തന്നെ പുരുഷന്മാരിലെ സ്പേം ഗുണവും സ്ത്രീകളിലെ ഓലുവേഷന് പ്രശ്നങ്ങളും പരിഹരിയ്ക്കാന് ഏറെ സഹായിക്കുന്നു.

പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്നമാണ് ഉദ്ധാരണക്കുറവ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്. ഇതിലെ സ്റ്റിറോയ്ഡിയല് സാപോനിനുകളാണ് ഇതിനു സഹായിക്കുന്നത്. ഇത് ഉദ്ധാരണ പ്രശ്നത്തിനു കാരണമാകുന്ന ആന്ഡ്രോജെന് കുറവ് പരിഹരിക്കുകയും സെക്സ് താല്പര്യത്തിനും ശരിയായ സ്ഖലനത്തിനും എനര്ജിയ്ക്കുമെല്ലാം സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ പൊടി പാലില് കലക്കി ഉപയോഗിക്കുന്നത് ഹോര്മോണ് അളവ് വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ചര്മത്തില് ചുളിവുകളും പാടുകളും വരുന്നതു തടയുന്നു. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

സ്ത്രീകളെ അലട്ടുന്ന പോളി സിസ്റ്റിക് ഓവറി സിന്ഡ്രോമിനുള്ള നല്ലൊരു പ്രതിവിധിയാണിത്. ഞെരിഞ്ഞില് സിസ്ററിലെ വെള്ളം പുറന്തള്ളാനും ഇതു വഴി സിസ്റ്റിന്റെ വലിപ്പം കുറയ്ക്കാനും സഹായിക്കുന്നു.
മൂത്ര സംബന്ധമായ പല പ്രശ്നങ്ങള്ക്കും നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്. ഇത് മൂത്ര സഞ്ചാരം സുഗമമാക്കുന്നു. യൂറിനറി ട്രാക്റ്റ് മെംമ്പ്രേയ്നെ സംരക്ഷിച്ച് ബ്ലീഡിംഗ് തടയാനും ഇതു സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകള് നീക്കാനും ഇത് ഏറെ നല്ലതാണ്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.