HomeFeaturedDivine Destination'ഈ തൂണിൽ ഇരു കൈകളും വച്ച് പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം';...

‘ഈ തൂണിൽ ഇരു കൈകളും വച്ച് പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം’; അറിയാം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ച് | Sri Varahalakshmi Narasimha Swamy Temple

ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ആത്മീയതയുടെ ശാശ്വത തെളിവായി നിലകൊള്ളുന്ന നരസിംഹ സ്വാമി ക്ഷേത്രം മനുഷ്യന്റെ ആത്മിയ ചൈതന്യത്തിന്റെ ഉദാപ്തമായ ഉദാഹരണമാണ്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത് (Visakhapatnam) സിംഹാചലം മലനിരകളുടെ (Simhachalam Hill) വടക്ക് ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 800 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആയിരത്തോളം പടികൾ കയറേണ്ടതാണ്. ഈ പാതയ്ക്ക് തണലേകുവാൻ ചുറ്റിലും മരങ്ങളുണ്ട്. ആയിരത്തോളം പാടികൾ താണ്ടി കുന്നിൻ മുകളിലെത്തിയാൽ ക്ഷേത്രത്തിന്റെ മനോഹരമായ കാഴ്ച്ച കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ്മ പകരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹമാണ് ക്ഷേത്രത്തിലെ ആരാധന മൂർത്തി. സിംഹാചലം മലനിരകളുടെ താഴെ നിന്ന് നോക്കിയാൽ ക്ഷേത്രം ഒരു കോട്ട പോലെയാണ് കാണുവാൻ സാധിക്കുക.

ആന്ധ്രപ്രദേശിലെ പ്രധാനപ്പെട്ട 32 നരസിംഹ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഈ ക്ഷേത്രത്തിലെ നരസിഹം സ്വാമിയുടെ മൂർത്തിയുള്ളത്. വിഷ്ണുവിന്റെ മറ്റൊരു അവതാരമായ വരാഹത്തിന്റെ തലയും മനുഷ്യന്റെ ഉടലും സിംഹത്തിന്റെ വാലുമുള്ള അവതാരമാണ് ഇവിടുത്തേത്. ഹിരണ്യകശുപുവിനെ വധിച്ചതിന് ശേഷമുള്ള ഭഗവാന്റെ ഭാവമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പല്ലവ രാജാവായിരുന്നു നരസിംഹ വർമ്മ രണ്ടാമൻ ഏഴാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണിതീർത്തത്.

പിന്നീട് ഇവിടം മാറി മാറി ഭരിച്ച രാജാക്കന്മാർ ക്ഷേത്രത്തിൽ കാര്യമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പടിഞ്ഞാറൻ ഗംഗ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന നരസിംഹ ദേവനാണ് പിൽകാലത്ത് ക്ഷേത്രത്തിൽ പ്രധാന കൊത്തുപണികൾ നടത്തിയത്. നരസിംഹ ദേവൻ പുനർനിർമ്മിച്ച മാതൃകയിലാണ് ക്ഷേത്രം നിലവിലുള്ളത്. ആയിരത്തോളം പടികൾ താണ്ടി ക്ഷേത്രത്തിലെത്തിയാൽ ആദ്യം എത്തിച്ചേരുന്നത് 96 തൂണുകളുള്ള മണ്ഡപത്തിലാണ്. ഹൈന്ദവ പുരാണത്തിലെ ദേവതമാരുടെയും ദേവന്മാരുടെയും മറ്റു ചെറു ക്ഷേത്രങ്ങളും ഇവിടെ കാണുവാൻ സാധിക്കുന്നതാണ്.

ക്ഷേത്രത്തിൽ ചന്ദന ലേപത്തിലാണ് നരസിംഹ മൂർത്തിയെ സൂക്ഷിക്കുന്നത്. ഹിരണ്യകാശിപുവിനെ വധിച്ച് കോപം ശമിക്കാത്ത ഉഗ്രനരസിംഹ ദേവനാണ് ക്ഷേത്രത്തിലെ പ്രധാന മൂർത്തി. ഭഗവാന്റെ ഈ കോപം ശമിക്കുവാനാണ് മൂർത്തിയിൽ ചന്ദനം ലേപനം  ചെയ്യുന്നത്. എന്നാൽ വൈശാഖ മാസത്തിലെ മൂന്നാം നാൾ ഇങ്ങനെ ചെയ്യാറില്ല. അത് കൊണ്ട് തന്നെ അന്ന് മാത്രമാണ് ഭക്തർക്ക് നരസിംഹസ്വാമിയുടെ മൂർത്തിയെ പൂർണമായും ദർശിക്കുവൻ സാധിക്കുക. ക്ഷേത്രത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത നരസിംഹ മൂർത്തിയുടെ വലതു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തൂണാണ്. ഈ തൂണിൽ ഇരു കൈകളും വച്ച പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. സന്താന ഭാഗ്യത്തിനായി ഇവിടെ എത്തി പ്രാർത്ഥിക്കുന്നവരും നിരവധിയാണ്. കല്യാണോത്സവ, ചന്ദ്രോത്സവ, നരസിംഹ ജയന്തി, നവരാത്രോത്സവ, കാമദഹന, കൃഷ്ണ ജന്മാഷ്ടമി, കാർത്തിക ദീപാവലി, ഗിരിപ്രദക്ഷിണ, തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

Summary

The Sri Varahalakshmi Narasimha Swamy Temple, located in Visakhapatnam, is a major Hindu pilgrimage site famous for its unique blend of Kalinga and Dravidian architecture. The deity is kept covered in sandalwood paste year-round, appearing as a golden mound that is only revealed in its true form once a year during the Chandanotsavam festival.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...