HomeFeaturedDivine Destinationലോകത്തിലെ ഏറ്റവും വലിയ ഏകശിലാ നാഗരാജൻ മുതൽ 107 നാഗപ്രതിഷ്ഠകൾ വരെ;...

ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ നാഗരാജൻ മുതൽ 107 നാഗപ്രതിഷ്ഠകൾ വരെ; മുക്തി നാഗ ക്ഷേത്രം വിശ്വാസത്തിന്റെയും ശില്പവിസ്മയത്തിന്റെയും അത്ഭുതലോകം | Mukti Naga Temple

ഹൈന്ദവ വിശ്വാസപ്രകാരം നാഗങ്ങളെ ദൈവമായി കണക്കാക്കപ്പെടുന്നു. പ്രകൃതിയെയും പ്രകൃതി ശക്തികളെയും മനുഷ്യർ ദൈവമായി ആരാധിക്കുവാൻ തുടങ്ങിയ കാലം മുതൽ തന്നെ നാഗങ്ങളെയും ദൈവമായി കണക്കാക്കിയിരുന്നു. പുള്ളുവൻ പാട്ടും, സർപ്പക്കാവും, സർപ്പാരാധനകളും, നാഗപൂജകളും ഒക്കെ നമ്മുടെ കേരളത്തിലും സജീവമായി നിലവിലുണ്ടായിരുന്ന ഒരുകാലം ഉണ്ടായിരുന്നു. ഇവയൊക്കെയും നമ്മുടെ സംസ്ക്കാരത്തിന്റെയും നിലനില്പിന്റെയും ഭാഗമായിരുന്നു. കലകളും കഥകളും ഏറെയാണ് സർപ്പാരാധനയുമായി നമ്മുടെ നാട്ടിനുള്ളത്, അതുപോലെ കേരളത്തിന്റെ അയൽ സംസ്ഥാനമായ കർണാടകയ്ക്കും പറയാനുണ്ട് ഇത്തരത്തിൽ ചില ആരാധനകൾ. കർണാടകയിൽ 200 വർഷലേറെ പഴക്കമുള്ള ഒരു നാഗക്ഷേത്രമുണ്ട്, സവിശേഷതകൾ ഒരുപാടാണ് ഈ ക്ഷേത്രത്തിന്. ഈ ക്ഷേത്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാഗപ്രതിമ സ്ഥിതി ചെയ്യുന്നത്.

മുക്തിനാഗ ക്ഷേത്രം

ലോകത്തിലെ തന്നെ വളരെ പ്രശസ്തമായ നാഗക്ഷേത്രമാണ് മുക്തിനാഗ ക്ഷേത്രം (Mukti Naga Temple). മൈസൂറിന് സമീപം രാമോഹള്ളിയിലാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാഗരാജാവിന്റെ ഏകശിലാ പ്രതിമയാണ് ക്ഷേത്രത്തിലുള്ളത്. ഏഴ് തലകളുള്ള ഈ വിഗ്രഹത്തിന് ഏകദേശം 16 അടി ഉയരവും 36 ടൺ ഭാരവുമുണ്ട്. ഇതുകൂടാതെ, 107 നാഗപ്രീതിഷ്ട്ടകളും ഇവിടെയുണ്ട്.

ക്ഷേത്രം മുഴുവനായും നിർമ്മിച്ചിരിക്കുന്നത് കരിങ്കലിലാണ്. കൊത്തുപണികളാൽ തിർത്ത ക്ഷേത്രം വിസ്മയിപ്പിക്കുന്ന അനുഭൂതിയാണ് ഭക്തർക്ക് സമ്മാനിക്കുന്നത്.

പണ്ടുകാലത്ത് ഇവിടം ജുഞ്ജപ്പ ഹയിലു എന്നറിയപ്പെട്ടിരുന്നു. പ്രദേശവാസികളുടെ വിശ്വാസം അനുസരിച്ച് ജുഞ്ജപ്പയാണ് സർപ്പദൈവം. പ്രദേശത്ത് വസിച്ചിരുന്ന വലിയ പാമ്പാണ് പ്രദേശത്തെ സംരക്ഷിച്ചിരുന്നത് എന്ന മറ്റൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. നാഗക്ഷേത്രം 200 വർഷങ്ങൾക്കു മുൻപ് പണിതീർത്തതാണ് എന്ന് പറയപ്പെടുന്നു, എന്നിരുന്നാലും നിലവിലെ ക്ഷേത്രം ഏതാനം വർഷങ്ങൾക്ക് മുൻപാണ് നിർമ്മിച്ചത്.

മുക്തി നാഗ ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷമായ ഘടകമാണ് ക്ഷേത്രത്തിനുള്ളിലെ മറ്റു ക്ഷേത്രങ്ങൾ. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക എന്നിവയാണ് മാറ്റ് പ്രതിഷ്ഠകൾ. പ്രധാന ക്ഷേത്രത്തിന് അടുത്തായി . നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നി ക്ഷേത്രങ്ങളുമുണ്ട്.

ക്ഷേത്രത്തിലെ പ്രധാന പൂജകൾ

നാഗപ്രതിഷ്ഠാ പൂജ

പണ്ഡിതന്മാരുടെ മാർഗനിർദേശപ്രകാരം നടത്തേണ്ട പ്രക്രിയയാണ് നാഗപ്രതിഷ്ഠാ. വഴിപാടുകൾ നടത്തി ഒരു പുണ്യസ്ഥലത്ത് കല്ലിൽ കൊത്തിയ ഒരു സർപ്പചിത്രം പ്രതിഷ്ഠിക്കുന്നതാണ് പ്രക്രിയ.

സർപ്പ സംസ്‌കാരം

ജാതകത്തിലെ സർപ്പദോഷം അകറ്റാനാണ് സർപ്പ സംസ്‌കാരം നടത്തുന്നത്. സർപ്പ സംസ്‌കാരം നാഗങ്ങളെ പ്രീതിപ്പെടുത്താനും മുൻ ജന്മങ്ങളിലോ ഈ ജന്മത്തിലോ പാമ്പിനെ കൊല്ലുന്നതിൻ്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാനും സുഖജീവിതം നയിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അസ്ലേഷ ബലി പൂജ

സർപ്പദോഷം, നാഗദോഷം, കുജദോഷം, കാല സർപ്പദോഷം എന്നിവയിൽ നിന്നുള്ള ശമനത്തിനായി നടത്തുന്ന പ്രത്യേക പൂജയാണ് ആശ്ലേഷ ബലി. ഇത് അനാരോഗ്യം, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, സന്താനങ്ങൾക്കായും മറ്റു ജീവിത പ്രേശ്നങ്ങളൾ എന്നിവയിൽ നിന്നുള്ള ആശ്വാസം ഉറപ്പാക്കുന്നു. ‘കുജദോഷം’, ‘കാലസർപ്പദോഷം’ എന്നിവയാൽ കഷ്ടപ്പെടുന്നവരെ മോചിപ്പിക്കാൻ സുബ്രഹ്മണ്യ ഭഗവാൻ കഴിവുള്ളവനാണെന്ന് വിശ്വസിക്കപ്പെടുന്നു.

 

Summary 

Mukti Naga Temple near Mysuru, Karnataka, is a famous Hindu shrine dedicated to serpent worship and is home to the world’s largest monolithic Naga statue. The temple features a massive 16-foot tall, seven-headed snake idol along with more than 107 other Naga sculptures, making it a unique spiritual and architectural marvel. Devotees visit the temple to perform special rituals like Naga Pratishta, Sarpa Samskara, and Ashlesha Bali to seek relief from Naga-related doshas and life problems.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...