HomeFeaturedDivine Destinationസ്ത്രീധനമായി ലഭിച്ച ബുദ്ധ പ്രതിമയ്ക്ക് വേണ്ടി ഒരു രാജാവ് പണിത രാജകീയ...

സ്ത്രീധനമായി ലഭിച്ച ബുദ്ധ പ്രതിമയ്ക്ക് വേണ്ടി ഒരു രാജാവ് പണിത രാജകീയ ക്ഷേത്രം; ടിബറ്റിന്റെ ആത്മാവായ ജോഖാങ് ക്ഷേത്രം | Jokhang Temple

ജോഖാങ് എന്നൊരു ബുദ്ധക്ഷേത്രമുണ്ട് ടിബറ്റിൽ. ഈ ക്ഷേത്രത്തിന് പിന്നിലുള്ള കഥയാണ് മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ നിന്നും ജോഖാങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഭാര്യയ്ക്ക് സ്ത്രീധനമായി കിട്ടിയ ബുദ്ധ പ്രതിമക്കായി ഒരു രാജാവ് ഒരു വലിയ ക്ഷേത്രം തന്നെ പണിതീർക്കുന്നു, അതാണ് ജോഖാങ് ക്ഷേത്രം (Jokhang Temple). ടിബറ്റിൽ ലഹാസയിലാണ് ജോഖാങ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം ലഹാസയുടെ ഹൃദയമെന്ന് അറിയപ്പെടുന്നു.

1300 വർഷം പഴക്കമുള്ള ജോഖാങ് ക്ഷേത്രം ടിബറ്റിൻ്റെ ആത്മീയ കേന്ദ്രമാണ്. ടിബറ്റ് രാജാവായിരുന്ന സ്രോങ്‌സെൻ ഗാംപോ നേപ്പാളി രാജകുമാരി ഭ്രികുടി ദേവിയെ വിവാഹം കഴിച്ചപ്പോൾ ഒരു ബുദ്ധ ചിത്രം ലഭിച്ചിരുന്നു .ഈ ബുദ്ധ ചിത്രത്തിന് വേണ്ടി രാജാവ് ഒരു ക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു .ഇത് റാമോച്ചെ എന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു.പിന്നീട്, താങ് രാജവംശത്തിലെ ചൈനീസ് ചക്രവർത്തിയായ ടൈസോങ്ങുമായി ബന്ധം സ്ഥാപിക്കുന്നതിനായി, സ്രോങ്‌സെൻ ഗാംപോ ടൈസോങ് രാജാവിന്റെ മകളായ വെൻചെങ് രാജകുമാരിയെ വിവാഹം കഴിച്ചു. 640-ൽ രാജാവിൻ്റെ ചൈനീസ് ഭാര്യയായി വെൻചെങ് ടിബറ്റിലേക്ക് വന്നപ്പോൾ സ്ത്രീധനമായി ശാക്യമുനി ബുദ്ധൻ്റെ ഒരു ചിത്രം കൊണ്ടുവന്നിരുന്നു. ബുദ്ധമതത്തിൻ്റെ സ്ഥാപകനായ 12 വയസ്സുള്ള ജോവോ ശാക്യമുനിയുടെ (ഗൗതമ ബുദ്ധൻ) വലിപ്പമുള്ള പ്രതിമയായിരുന്നത്. ഈ പ്രതിമ സ്ഥാപിക്കുന്നതിനായി രാജാവ് ജോഖാങ് ക്ഷേത്രം നിർമ്മിച്ചു .ജോഖാങ് ക്ഷേത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ പ്രതിമയാണിത്.

ടിബറ്റും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായിയും സോങ്‌സെൻ രാജാവ് തൻ്റെ രാജ്ഞിയായ വെൻചെങ് രാജകുമാരിയോടുള്ള സ്‌നേഹം കാത്തുസൂക്ഷിച്ചതിൻ്റെ തെളിവായാണ് ജോഖാങ് ക്ഷേത്രം നിർമ്മിച്ചത്. ടിബറ്റിലെ ഏറ്റവും പഴക്കമുള്ള സാംസ്‌കാരിക കേന്ദ്രമായ ജോഖാങ് ക്ഷേത്രം ടിബറ്റൻ, ചൈനീസ്, നേപ്പാളീ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ സമന്വയം പ്രദർശിപ്പിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രം യുവാൻ, മിംഗ്, ക്വിംഗ് രാജവംശങ്ങളുടെ കാലത്ത് നിരവധി പുനർനിർമ്മാണങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ഇന്ന്, ലാസ നഗരത്തിൻ്റെ മധ്യഭാഗത്ത് 25,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ക്ഷേത്രത്തിൽ മൂന്ന് നിലകളും തുറന്ന മേൽക്കൂരയും നിരവധി ചാപ്പലുകളും അറകളും ഉൾപ്പെടുന്നു. ടിബറ്റിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈ പുണ്യ തീർത്ഥാടന കേന്ദ്രം തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണമാണ്.ഒരു സ്ത്രീധന വസ്തു എന്നതിന്നും അപ്പുറത്താണ് ജോഖാങ് ക്ഷേത്രത്തിൻ്റെ പ്രസക്തി. ഒരു ക്ഷേത്രം ഒരു നാടിൻ്റെ സാംസ്കാരിക വളർച്ചയ്ക്കും ആത്മീയ പാതയ്ക്കും വഴിതിരിവായി മാറുന്നു.ടിബറ്റിൻ്റെ ഭൂതകാലവും വർത്തമാനത്തിനും ഇടയിലുള്ള ഒരു പാലമെന്ന നിലയിൽ ഈ ഐതിഹാസിക ക്ഷേത്രം രാജ്യത്തിൻ്റെ പൈതൃകവും പരമ്പര്യവും ശാശ്വതമായി നിലകൊള്ളുന്നു എന്ന് ഉറപ്പാക്കുന്നു.

Summary

The Jokhang Temple in Lhasa, Tibet, is one of the most revered Buddhist temples in the world, built over 1,300 years ago by King Songtsen Gampo. The temple was constructed to house a sacred Buddha statue brought as dowry by his Chinese wife, Princess Wencheng. It stands as a symbol of love, cultural harmony, and the strong historical ties between Tibet and China. Blending Tibetan, Chinese, Nepalese, and Indian architectural styles, Jokhang remains the spiritual heart of Tibet and a major pilgrimage center today.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...