Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeEntertainmentലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു | PT Kunju...

ലൈംഗികാതിക്രമ കേസ്: PT കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു | PT Kunju Muhammed

🎙️ Latest Podcast

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. (Sexual assault case, Chargesheet filed against PT Kunju Muhammed)

അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 6-ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്ക്രീനിംഗിനെത്തിയതായിരുന്നു പരാതിക്കാരി.

മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലും ഇവർ പരാതിയിൽ ഉറച്ചുനിന്നു. കുറ്റകൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയിൽ നിന്നും പരാതിക്കാരി തിടുക്കത്തിൽ പുറത്തേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് നിർണ്ണായക തെളിവായി പൊലീസ് രേഖപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.