കാലിഫോർണിയ: ഭർത്താവ് അഖിൽ രാജുവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി സംവൃത സുനിൽ (Samvrutha Sunil). “ഓൺ എ കോഫി ഡേറ്റ്, അക്കി” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അതീവ സുന്ദരിയായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന സംവൃതയെ കാണാം.
മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു കോഴിക്കോട് സ്വദേശിയും അമേരിക്കയിൽ എഞ്ചിനീയറുമായ അഖിൽ രാജുവും സംവൃതയും തമ്മിലുള്ള വിവാഹം. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ കുടുംബത്തോടൊപ്പം കാലിഫോർണിയയിലാണ് താമസം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019-ൽ ബിജു മേനോൻ നായകനായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരുന്നു. അതിനുശേഷം സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ കുടുംബവിശേഷങ്ങളും യാത്രകളും സ്ഥിരമായി ആരാധകരെ അറിയിക്കാറുണ്ട്.
സംവൃതയുടെ പുതിയ ചിത്രം പുറത്തുവന്നതോടെ താരം വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
View this post on Instagram
Story Summary: Actress Samvrutha Sunil shared a beautiful picture from a coffee date with her husband, Akhil Raj, on social media. Currently residing in California with her family, the actress occasionally shares life updates with her fans despite being away from the film industry after her brief comeback in 2019.

