Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeEntertainmentബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ്...

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ് സുരക്ഷ | Rohit Shetty

🎙️ Latest Podcast

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.(Gun shots fired at Bollywood director Rohit Shetty’s house, Special police security)

വെടിവെയ്പ്പിനെത്തുടർന്ന് രോഹിത് ഷെട്ടിയുടെ വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തി. ജുഹു റെസിഡൻസും പരിസരവും ഇപ്പോൾ പോലീസിന്റെ പൂർണ്ണ നിരീക്ഷണത്തിലാണ്. മുംബൈ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്താരാഷ്ട്ര ഗുണ്ടാസംഘങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

വെടിവെയ്പ്പിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശം പോലീസ് വളയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സംവിധായകൻ രോഹിത് ഷെട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.