HomeEntertainment'96', 'മെയ്യഴഗൻ' സംവിധായകനൊപ്പം ഫഹദ് ഫാസിൽ; നായികയായി ശിവദ, സി. പ്രേം...

’96’, ‘മെയ്യഴഗൻ’ സംവിധായകനൊപ്പം ഫഹദ് ഫാസിൽ; നായികയായി ശിവദ, സി. പ്രേം കുമാറിന്റെ പുതിയ തമിഴ് ചിത്രം തുടങ്ങി | Fahadh Faasil new Tamil movie

ചെന്നൈ: തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന ’96’, ‘മെയ്യഴഗൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ തമിഴ് സിനിമയ്ക്ക് തുടക്കമായി (Fahadh Faasil new Tamil movie). മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.

തമിഴിൽ വടിവേലുവിനൊപ്പം അഭിനയിച്ച ‘മാരീസൻ’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ എത്തുന്ന പ്രൊജക്റ്റാണിത്. ഫഹദ് തമിഴിൽ നായകനായി മാത്രം (Solo Lead) അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. മഹേഷ് നാരായണന്റെ ‘പാട്രിയറ്റ്’ എന്ന ചിത്രത്തിൽ ഇരുവരും മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, ഫഹദും ശിവദയും ആദ്യമായി ഒരു സിനിമയിൽ നായകനും നായികയുമായി ഒന്നിക്കുന്നത് ഈ ചിത്രത്തിലാണ്.

തന്റെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇതെന്നും കഴിഞ്ഞ നാല് വർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന കഥയാണിതെന്നും സംവിധായകൻ സി. പ്രേം കുമാർ വെളിപ്പെടുത്തി. റൊമാന്റിക്-ഫീൽ ഗുഡ് ചിത്രങ്ങളിൽ നിന്നും മാറി ഒരു ത്രില്ലർ ജോണറിലേക്ക് പോകരുതെന്ന് പലരും ഉപദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

“കഥയുടെ ആദ്യ 45 മിനിറ്റ് മാത്രം കേട്ടപ്പോൾ തന്നെ ഫഹദ് സാർ അതിയായ ആവേശം പ്രകടിപ്പിച്ചു. അതാണ് ഈ സിനിമയുമായി മുന്നോട്ട് പോകാൻ എനിക്ക് വലിയ ആത്മവിശ്വാസം നൽകിയത്. ഇത് പൂർണ്ണമായും ഒരു ഡയറക്ട് തമിഴ് സിനിമയായിരിക്കും.” – സി. പ്രേം കുമാർ വ്യക്തമാക്കി.

സി. പ്രേം കുമാറിന്റെ മുൻ ചിത്രങ്ങളിലെ സ്ഥിരം സഹപ്രവർത്തകനും ഹിറ്റ് മേക്കറുമായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ‘മെയ്യഴഗൻ’ സിനിമയുടെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, ആർ. ഗോവിന്ദരാജാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം ഇഷാരി കെ. ഗണേഷ് ആണ് അവതരിപ്പിക്കുന്നത്. ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പി ആർ ഓ: പ്രതീഷ് ശേഖർ.

Story Summary : Director C. Prem Kumar of ’96’ and ‘Meiyazhagan’ fame has launched his new action-thriller movie starring Fahadh Faasil and Sshivada in lead roles. Temporarily titled ‘Production No. 32’, the film marks Fahadh’s first solo-lead Tamil film, with music composed by Govind Vasantha.

Clickable Info Box

Latest updates

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...

ആഭ്യന്തര സീസണിന് മുന്നോടിയായി കേരള ടീം കശ്മീരിലേക്ക്; വിഷ്ണു...

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള നിർണ്ണായക ഒരുക്കങ്ങളുടെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സീനിയർ പുരുഷ ടീം ജമ്മു & കശ്മീരിലേക്ക് തിരിക്കുന്നു (Kerala cricket association). ശ്രീനഗറിൽ...

പൊന്നാനി മണ്ഡലം എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം...

റിപ്പോർട്ട്: അൻവർ ഷരിഫ്  മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എം.പി ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകന യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ...