HomeEntertainmentവീണ്ടും അമ്മയാകാനൊരുങ്ങി ദീപിക; നിറഞ്ഞ വയറുമായി എയർപോർട്ടിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങൾ വൈറൽ...

വീണ്ടും അമ്മയാകാനൊരുങ്ങി ദീപിക; നിറഞ്ഞ വയറുമായി എയർപോർട്ടിലെത്തിയ താരസുന്ദരിയുടെ ചിത്രങ്ങൾ വൈറൽ | Deepika Padukone pregnant

ബോളിവുഡിന്റെ പ്രിയ ദമ്പതിമാരായ ദീപിക പാദുകോണും രൺവീർ സിംഗും വീണ്ടുമൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് (Deepika Padukone pregnant). തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ, മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ദീപികയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിറഞ്ഞ വയറുമായി അതീവ സുന്ദരിയായാണ് ദീപിക ക്യാമറകൾക്ക് മുന്നിലെത്തിയത്.

കാറിൽ നിന്നിറങ്ങുന്ന ദീപികയെ അത്രമേൽ കരുതലോടും ശ്രദ്ധയോടും കൂടി കൈപിടിച്ച് നടത്തുന്ന രൺവീർ സിംഗിന്റെ വീഡിയോ ആരാധകരുടെ മനം കവരുകയാണ്. മികച്ചൊരു ഭർത്താവ് എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് രൺവീറെന്നാണ് ആരാധകരുടെ കമന്റുകൾ.

തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമതൊരു അതിഥി കൂടി എത്തുന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ താരദമ്പതികൾ ലോകത്തെ അറിയിച്ചത്. ദീപികയുടെ പോസിറ്റീവായ പ്രഗ്നൻസി കിറ്റ് കയ്യിൽ പിടിച്ചുനിൽക്കുന്ന ഇവരുടെ ആദ്യ മകൾ ദുവയുടെ മനോഹരമായ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രണയം പൂവിട്ട സിനിമാ സെറ്റ് മുതൽ ഇന്നുവരെ… 2013-ൽ പുറത്തിറങ്ങിയ ‘ഗോലിയോം കീ രാസ്‌ലീല രാം-ലീല’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രൺവീറും ദീപികയും പ്രണയത്തിലാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2015-ൽ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തി.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

2018 നവംബർ 14-നായിരുന്നു ആരാധകർ കാത്തിരുന്ന ആ ആഡംബര വിവാഹം. ഇറ്റലിയിലെ വിഖ്യാതമായ ലേക്ക് കോമോയിൽ വെച്ച് നടന്ന ചടങ്ങിൽ രൺവീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് തരത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, 2024 സെപ്റ്റംബർ എട്ടിനാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണിയായി മകൾ ‘ദുവ’ ജനിക്കുന്നത്. മകൾക്ക് ഒന്നര വയസ്സ് തികയുന്നതിന് പിന്നാലെയാണ് ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.

Story Summary: Bollywood power couple Deepika Padukone and Ranveer Singh have announced that they are expecting their second child. A video of a pregnant Deepika accompanied by a caring Ranveer at the Mumbai airport has gone viral. The couple, who married in 2018, welcomed their first daughter, Dua, in September 2024.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് 1,680 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് 1,680 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,07,440 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയർന്നത്. ഇതോടെ...

കർണാടകയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ...

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഹുൻസൂരിൽ ഗൃഹനാഥൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി (Karnataka Family Suicide Case). ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് ദാരുണ സംഭവം നടന്നത്....

‘എല്ലാ വാർത്തകളും തെറ്റ്, പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക...

തിരുവനന്തപുരം: സി പി എം മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് എം. സ്വരാജ്. പത്രത്തിൽ ഒരു തരത്തിലുള്ള ലേഖന വിവാദവും നിലനിൽക്കുന്നില്ലെന്നും, മാധ്യമങ്ങളിൽ വരുന്നത് വാസ്തവവിരുദ്ധമായ വിവരങ്ങളാണെന്നും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

MLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ:...

കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...