കൊച്ചി: കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാഡമിയില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് ഫിനാന്‍സ്, പിജിഡിസിഎ, ഡിസിഎ, ഡിഎഫ്എഫ്എ കോഴ്‌സുകളും എന്‍എസ്‌ക്യൂഎഫ് ലെവല്‍4,5 അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ വെബ് ഡെവലപ്പര്‍, സോഫ്റ്റ് ഡെവലപ്പര്‍ എന്‍എസ്ഇക്ക് കീഴിലുള്ള എന്‍ഐഎസ്എം സീരിസിലെ സ്റ്റോക്ക് മാര്‍ക്കറ്റിലെ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങി 102 കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്തുന്നു. മാര്‍ച്ച് 10വരെ അപേക്ഷിക്കാം. പരീക്ഷ നടത്തിപ്പും സര്‍ട്ടിഫിക്കറ്റ് നല്‍കലും സി-ആപ്റ്റിന്റെ ചുമതലയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.captmultimedia.com, mma@captkerala.com, ഫോണ്‍: 0471-2467728, 9847131115, 7012433735.
സി-ആപ്റ്റ് കോഴ്‌സുകള്‍ നടത്താന്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു


