HomeCrimeഫോസ്റ്റർ കെയറിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം തടവും പിഴയും...

ഫോസ്റ്റർ കെയറിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിക്ക് 51 വർഷം തടവും പിഴയും | Foster Care Abuse Case,

തലശ്ശേരി: സംരക്ഷണത്തിനായി സർക്കാർ ഏൽപ്പിച്ച പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും പീഡനവിവരം പുറത്തറിയാതിരിക്കാൻ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കഠിനശിക്ഷ (Foster Care Abuse Case,0. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിനെയാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി 51 വർഷം കഠിനതടവിനും 1,19,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ ശശികുമാറിന്റെ ഭാര്യ രത്നകുമാരിയെ കോടതി വെറുതെ വിട്ടു.

2016-ൽ എറണാകുളം സി.ഡബ്ല്യു.സി (CWC) വഴിയാണ് പെൺകുട്ടിയെ പ്രതികൾ ഫോസ്റ്റർ കെയർ പ്രകാരം ദത്തെടുത്തത്. സ്വന്തം വീട്ടിൽ താമസിപ്പിച്ച് കഠിനമായ വീട്ടുജോലികൾ ചെയ്യിപ്പിച്ചും ലൈംഗികമായി പീഡിപ്പിച്ചുമായിരുന്നു ക്രൂരത. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഗർഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പ്രതികൾ കുട്ടിയുടെ വയറ്റിൽ വെട്ടുകല്ല് കയറ്റിവെച്ച് രക്തസ്രാവമുണ്ടാക്കി ഗർഭം അലസിപ്പിക്കുകയായിരുന്നു.

2018-ൽ അതിജീവിതയുടെ സഹോദരിയെയും വീട്ടിലെത്തിച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടികൾക്ക് നൽകിയ കൗൺസലിംഗിലാണ് പുറംലോകമറിയാത്ത ഈ ക്രൂരതകൾ വെളിപ്പെട്ടത്. രണ്ട് പോക്സോ കേസുകളിലായിട്ടാണ് ശശികുമാറിന് ശിക്ഷ വിധിച്ചത്. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. തെളിവ് നശിപ്പിക്കാൻ ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും പ്രതികൾ നശിപ്പിച്ചിരുന്നു. കൂത്തുപറമ്പ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണമാണ് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനും സഹായിച്ചത്.

ശശികുമാറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി നിലനിന്നിരുന്നതിനാൽ വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

Story Summary: A 66-year-old man, C.G. Sashikumar from Kuthuparamba, has been sentenced to 51 years of rigorous imprisonment for sexually assaulting two minor sisters who were under his protection through foster care. The Thalassery POCSO court also imposed a fine of ₹1,19,000. The victim was subjected to a forced abortion by place a heavy stone on her abdomen after medical attempts failed. The crimes were revealed during counseling sessions.

WhatsApp Channel Banner

Latest updates

ഒരു ചെവി മുറിച്ചപ്പോൾ പൊട്ടിപ്പുറപ്പെട്ടത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം;...

ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന "ജെങ്കിൻസിന്റെ ചെവിയുടെ യുദ്ധം" (The War...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാനത്തെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ആറ്റുകാൽ...

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു....

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കാജനകം; ഹൈക്കോടതി ജഡ്ജിമാർ നേരിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ...

ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി...

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് (Facial recognition system delhi police). പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും കടന്നുകൂടുന്നത് തടയാനായി ഡൽഹി പോലീസ് നാല്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....