വിവാഹ സല്‍ക്കാരത്തിൽ രസഗുള തീര്‍ന്നതിനെ ചൊല്ലി കൂട്ടത്തല്ല്; ആറു പേര്‍ക്ക് പരിക്ക്
Nov 21, 2023, 12:13 IST

ആഗ്ര: വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തീര്‍ന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘർഷത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
ഉത്തര്‍പ്രദേശിലാണ് സംഭവം. ഞായറാഴ്ച അർധരാത്രി ഷംസാബാദ് മേഖലയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. ബ്രിജ്‌ഭാൻ കുശ്‌വാഹയുടെ വസതിയിലെ വിവാഹച്ചടങ്ങിലാണ് സംഘർഷം ഉണ്ടായത്. രസഗുള തീര്‍ന്നതിനെ ചൊല്ലി ഒരാള്‍ സംസാരിച്ചതാണ് വാക്കുതര്‍ക്കത്തിന് ഇടയാക്കിയത്. ഭഗവാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവൻ എന്നിവർക്കാണ് പരിക്കേറ്റത്.
