

തിരുവനന്തപുരം: മയക്കുമരുന്ന് സംഭരണവും വിതരണവും തടയുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും പേർ കുടുങ്ങിയത്. മയക്കുമരുന്ന് കൈവശം വെച്ചതിന് 37 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകെ 32 കേസുകൾ രജിസ്റ്റർ ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ 1334 പേരെയാണ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചത്.പരിശോധനയിൽ കഞ്ചാവ്, കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തലത്തിൽ ആൻറി നാർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും സജീവമാണ്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ 9497927797 എന്ന നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നാർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ലഹരിമരുന്ന് ശൃംഖലകൾ പൂർണ്ണമായും തകർക്കുന്നതുവരെ ഓപ്പറേഷൻ ഡി ഹണ്ട് തുടരുമെന്ന് പോലീസ് വ്യക്തമാക്കി.