Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeCrimeവനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു...

വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു: ആക്രമണത്തിന് ശേഷം യുവാവ് വിഷം കഴിച്ചു | Stabbed

🎙️ Latest Podcast

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ ജിമ്മിലെ വനിതാ ട്രെയിനർക്ക് നേരെ ആക്രമണം. പ്ലാമൂട്ടുകടയിലെ ജിം ട്രെയിനറായ യുവതിയ്ക്കാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ പാറശാല സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.(Female gym trainer stabbed, man consumes poison after attack)

തിങ്കളാഴ്ച രാവിലെ ജിമ്മിലെത്തിയാണ് ആക്രമണം നടത്തിയത്. യുവതിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം ഇയാൾ വിഷം കഴിക്കുകയായിരുന്നു. ഇയാളെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.