കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ ശിക്ഷാവിധി ശനിയാഴ്‌ച പ്രസ്താവിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഈ മാസം 21-ലേക്ക് മാറ്റി. (Dr. Vandana Das murder case, Convict’s sentence on the 21st of this month)
ചികിത്സ നൽകിയ ഡോക്ടറെ 23 തവണയാണ് പ്രതി കുത്തി പരിക്കേൽപ്പിച്ചത്. സഹായത്തിനായി ഓടിയെത്തിയ പോലീസുകാരെയും പ്രതി ആക്രമിച്ചു. ഒരു അധ്യാപകനായ പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയായിരുന്നുവെന്നും, ഇത്തരമൊരു ക്രൂരത ആവർത്തിക്കാതിരിക്കാൻ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഇതൊരു അപൂർവ്വമായ കേസല്ലെന്നും ബോധപൂർവ്വം ചെയ്ത കൊലപാതകമല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. ചെയ്തത് എന്താണെന്ന് അറിയില്ല എന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് സന്ദീപിന്റെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണെന്നും പ്രായമായ അമ്മയെ കാണാൻ അനുവദിക്കണമെന്നും സന്ദീപ് കോടതിയിൽ അപേക്ഷിച്ചു. തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടു.

