HomeKerala Assembly Election 2026'എൽഡിഎഫിന് മൂന്നാം തുടർഭരണം ഉറപ്പ്, വയനാട് പുനരധിവാസത്തിൽ കോൺഗ്രസ് തട്ടിപ്പ് നടത്തി';...

‘എൽഡിഎഫിന് മൂന്നാം തുടർഭരണം ഉറപ്പ്, വയനാട് പുനരധിവാസത്തിൽ കോൺഗ്രസ് തട്ടിപ്പ് നടത്തി’; എം.വി ഗോവിന്ദൻ | M.V Govindan CPI(M) Kerala Election 2026

കണ്ണൂർ: കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ (M.V Govindan CPI(M) Kerala Election 2026). വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വയനാടിന്റെ പേരിൽ കോൺഗ്രസ് വലിയ തട്ടിപ്പാണ് നടത്തിയത്.യുഡിഎഫ് ആപ്പ് വഴി സ്വരൂപിച്ച പണത്തിന്റെ കണക്കിൽ കോൺഗ്രസിന് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളത്. പണം പിരിച്ചിട്ടും വീട് വെക്കാൻ ഫണ്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.

രാഹുൽ ഗാന്ധി 100 വീടുകൾ നൽകുമെന്ന് ഒരു ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം പിരിച്ച് വയനാട് ജനതയെ പറ്റിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്നും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുടനീളം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് ദിവസമായ ഇന്ന് യുഡിഎഫിനും ബിജെപിക്കുമെതിരെ ശക്തമായ വിമർശനമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്.

Story Summary
CPI(M) State Secretary M.V. Govindan expressed confidence in the LDF securing a third consecutive term in the 2026 Kerala Assembly elections. After casting his vote, he told the media that the people desire a continuation of development. Govindan also criticized the UDF, alleging a “scam” regarding Wayanad landslide relief funds. He accused the Congress of misleading the public and claimed that even after collecting funds through an app, the KPCC president is citing a lack of money for house construction.

WhatsApp Channel Banner

Latest updates

MLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ:...

കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ...

നീറ്റ് സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്...

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: ഡൽഹിയിൽ നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ഊർക്കടവിലെ അനധികൃത കയ്യേറ്റങ്ങളും ടോൾ ബൂത്തും പൊളിച്ചുനീക്കി വാഴക്കാട്...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ജില്ലയിലെ ഊർക്കടവിൽ സംസ്ഥാന പാതയോരത്തും എടവണ്ണപ്പാറ ഫാറൂഖ് കോളേജ് റോഡ് ഭാഗത്തും വർഷങ്ങളായി തുടർന്നുവന്ന അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും വാഴക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി (Vazhakkad Panchayat Demolishes...

ഡൽഹിയിലെ CJP പ്രതിഷേധം: സമരവേദിയിൽ രഞ്ജിനി ഹരിദാസ്, ദൃശ്യങ്ങൾ...

ന്യൂഡൽഹി: സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച സി.ജെ.പി (CJP) പ്രതിഷേധത്തിൽ പങ്കെടുക്കവേ നേരിട്ട അനുഭവങ്ങളും പരിഭ്രാന്തിയും പങ്കുവെച്ച് പ്രശസ്ത അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സി ജെ പി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് മാർച്ചും സംഘർഷവും: KPCC...

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...