HomeCrime90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു: ആകെ ഞെട്ടി...

90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു: ആകെ ഞെട്ടി മധ്യപ്രദേശ് | Gang-raped

ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ തൊണ്ണൂറ് വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽ തനിച്ച് കഴിഞ്ഞിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.(90-year-old woman gang-raped by four in Madhya Pradesh)

പിറ്റേദിവസം രാവിലെ സമീപ ഗ്രാമത്തിലുള്ള മകളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ബന്ധുക്കൾ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഖണ്ഡ്വ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പോലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Clickable Info Box