Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeCrimeചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക്...

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു | CPM

🎙️ Latest Podcast

പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.(2 people, including CPM branch secretary, stabbed in Ottapalam)

ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കുത്തേറ്റ അർഷിദ്, പ്രശാന്ത് എന്നിവർക്ക് പുറമെ ഒപ്പമുണ്ടായിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.