HomeAutoമഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം...

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ഇലക്ട്രിക് എസ്യുവി കൂടിയാണ്.

29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍റെ എക്സ്ഷോറൂം വില. മാര്‍ച്ച് രണ്ടിന് ബുക്കിങ് ആരംഭിക്കും, മാര്‍ച്ച് 10 മുതല്‍ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിന്‍ ബ്ലാക്ക്, സാറ്റിന്‍ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍ നിറങ്ങളില്‍ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ ലഭ്യമാവും. ചെസ്റ്റ്നട്ട് ബ്രൗണ്‍, നോക്ചേണ്‍ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിന്‍ ലെതറെറ്റ് ഇന്‍റീരിയറുകളും സവിശേഷതയാണ്.

സെലിബ്രിറ്റികള്‍, കായിക താരങ്ങള്‍, ബിസിനസ് പ്രമുഖര്‍ എന്നിവരടക്കം പ്രശസ്തരായ വ്യക്തികളുടെ പ്രിയപ്പെട്ട മോഡലാണ് മഹീന്ദ്ര എക്സ്ഇവി 9ഇ. യാത്രക്കാര്‍ക്ക് ഒരു പ്രൈവറ്റ് ലോഞ്ചിലിരിക്കുന്ന അനുഭവം നല്‍കുന്ന തരത്തിലാണ് സിനിലക്സ് എഡിഷനിലെ അകം രൂപകല്‍പന ചെയ്തിരിക്കുന്നത്.

കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിള്‍ എച്ച്ഡി ഡിസ്പ്ലേയും, ഡോള്‍ബി അറ്റ്മോസ് സൗകര്യമുള്ള 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും യാത്രക്കാര്‍ക്ക് സ്റ്റുഡിയോ നിലവാരത്തിലുള്ള ഓഡിയോ-വിഷ്വല്‍ അനുഭവം നല്‍കും. ഓരോ യാത്രയെയും തങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് മാറ്റാന്‍ സഹായിക്കുന്നതാണ് ഇന്‍ഫിനിറ്റി റൂഫും, 16 ദശലക്ഷത്തിലധികം നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്ന ആംബിയന്‍റ് ലൈറ്റിങും.

ഏറ്റവും ഉയര്‍ന്ന പാക്ക് ത്രീ വേരിയന്‍റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനില്‍ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. എക്സ്ക്ലൂസീവ് ഫിനിഷുകള്‍ക്ക് പുറമെ പാക്ക് ത്രീയിലെ അത്യാധുനിക ഫീച്ചറുകളെല്ലാം ഒത്തുചേര്‍ന്നാണ് എക്സ്ഇവി 9ഇ സിനിലക്സ് എഡിഷനിലുമുണ്ട്. സ്ട്രെയിറ്റ്എഹെഡ് വിഷന്‍എക്സ് എആര്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഐഡന്‍റിറ്റി ഡ്രൈവര്‍ & ഒക്യുപന്‍റ് മോണിറ്ററിങ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ് (ഓട്ടോ പാര്‍ക്ക് അസിസ്റ്റ്), സെക്യുര്‍ 360 തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥികളുടെ പോരാട്ടം ശരിയായ ദിശയിൽ, രാഷ്ട്രീയം കലർത്തരുത്’: CJP...

മുംബൈ: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ. വിദ്യാർത്ഥികൾ സമാധാനപരമായി നടത്തുന്ന ഈ പോരാട്ടം തികച്ചും സ്വാഗതാർഹമാണെന്ന് സോഷ്യൽ...

വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമം അവസാനിപ്പിക്കണം; നിരാഹാരം അവസാനിപ്പിക്കാൻ രണ്ട്...

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ( Wangchuk Sets Conditions To End Hunger Strike). ഗുരുഗ്രാമിലെ സ്വകാര്യ...

CJP പ്രക്ഷോഭം ആഗോള ശ്രദ്ധയിൽ: ഡൽഹിയിലെ പോലീസ് അതിക്രമത്തെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർമന്തറിൽ യുവാക്കൾ നടത്തുന്ന വൻ പ്രക്ഷോഭം ആഗോള ശ്രദ്ധ നേടുന്നു. പ്രമുഖ വിദേശ മാധ്യമങ്ങൾ ഡൽഹിയിലെ സമരാന്തരീക്ഷവും വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമങ്ങളും വിശദമായി...

അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയെ ചോദ്യം...

2026 ഫിഫ ലോകകപ്പിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങുകയായിരുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ 'ചിക്കി' ടാപിയയെ അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ചോദ്യം ചെയ്തു (Claudio Tapia...

1997-ൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരമുഖത്ത്; ഇന്ന് നീറ്റ് വിവാദത്തിൽ...

രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളും ശക്തമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ 1997-ലെ വിദ്യാർത്ഥി സമര ചരിത്രം വീണ്ടും ചർച്ചയാകുകയാണ് (Dharmendra Pradhan 1997...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...