കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊൽക്കത്ത മെട്രോ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ മനഃപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(TMC is anti-developmental, Ashwini Vaishnaw says Metro project is being...
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ്യമപ്രവർത്തകനെ ഒരു സംഘം അക്രമികൾ പിന്തുടർന്ന് വെട്ടിക്കൊന്നു. മാധ്യമപ്രവർത്തകനായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ വി.കോട്ട ടൗണിൽ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് സംഭവം.(Andhra Pradesh Journalist who went out on Morning Walk Chased And Stabbed To Death)
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ചിറ്റൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്....
ഗാങ്ടോക്ക്: ഔദ്യോഗിക തിരക്കുകൾക്കിടയിലും സിക്കിമിലെ കുട്ടികൾക്കൊപ്പം ഫുട്ബോൾ മൈതാനത്ത് സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാങ്ടോക്കിലെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം പന്ത് തട്ടുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "മനോഹരമായ ഒരു ഗാങ്ടോക്ക് പ്രഭാതത്തിൽ സിക്കിമിലെ എന്റെ യുവ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ല" എന്ന് അദ്ദേഹം...
ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ അടിയന്തരമായി ഇടപെടാൻ മധ്യപ്രദേശ് പോലീസിന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ഉത്തരവ് നൽകി. വിവാഹത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.(Kumbh Mela viral star's wedding, National Commission for Scheduled Tribes...
ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡിന്റെ വില 1.23 ശതമാനം വർധിച്ച് ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോകുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നത്.(Crude oil prices extend rise to 7th day; Brent near $110 as...
കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന, സാമ്പത്തിക തട്ടിപ്പ് പരാതികൾ പൂർണ്ണമായും വ്യാജമാണെന്ന് നടൻ ഷിയാസ് കരീം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പരാതി നൽകിയ സ്ത്രീക്ക് 60 വയസ്സുണ്ടെന്നും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്നും ഷിയാസ് വ്യക്തമാക്കി.(That woman is my mother's age, Shiyas Kareem denies...
വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള ഇറാന്റെ പുതിയ നിർദ്ദേശങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ദേശീയ സുരക്ഷാ സംഘത്തിനും അതൃപ്തി. റിപ്പോർട്ട് പ്രകാരം, ഇറാന്റെ നിർദ്ദേശങ്ങളിൽ യുഎസ് ഭരണകൂടത്തിന് കടുത്ത സംശയമുണ്ട്.(West Asian conflict, Report says Trump is unhappy with Iran's proposals )
ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീടുള്ള...
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 142 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിൽ ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമി.(142 constituencies in...
വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ നാഷണൽ സയൻസ് ബോർഡിൻ്റെ സ്വതന്ത്ര ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളെയും ട്രംപ് ഭരണകൂടം പുറത്താക്കി. പ്രസിഡന്റ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിൽ നിന്നുള്ള ഇമെയിൽ സന്ദേശമാണ് ബോർഡ് അംഗങ്ങൾക്ക് ലഭിച്ചത്.(Trump administration expels National Science Board members, Unexpected move...
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബർഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇറാന് സാധ്യമായ എല്ലാ പിന്തുണയും റഷ്യ വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ റഷ്യ സജീവമായി ഇടപെടുമെന്ന് പുടിൻ ഉറപ്പുനൽകി.(Abbas Araghchi meets...