Parvathy

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തം: നിർമ്മാണത്തൊഴിലാളികളുടെ ബസ് ഒലിച്ചുപോയി; പള്ളിയും വീടും...

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരു പള്ളിയും വീടും പൂർണ്ണമായി തകർന്നു. നിർമ്മാണ മേഖലയിലേക്ക് തൊഴിലാളികളെ എത്തിച്ച ബസ് മണ്ണും ചെളിയും കുത്തിയൊലിച്ച് വന്നതോടെ ഒലിച്ചുപോയി. പ്രദേശത്തെ ബസ് സ്റ്റോപ്പും പ്രധാന പാലവും പൂർണ്ണമായും മണ്ണിനടിയിലായ അവസ്ഥയിലാണ്.(Wayanad...

‘ഒരു തലമുറയുടെ ആത്മവിശ്വാസത്തെ പരിഹസിക്കരുത്’: ട്രോളുകൾക്കെതിരെ തമിഴ്‌നാട് വ്യവസായ മന്ത്രി കീർത്തന...

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനിയെ താൻ പരിഹസിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയിലെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി തമിഴ്‌നാട് വ്യവസായ മന്ത്രി കീർത്തന. തന്നെ ലക്ഷ്യമിട്ട് നടക്കുന്ന ഈ സൈബർ ആക്രമണം യഥാർത്ഥത്തിൽ തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന തമിഴ് മീഡിയം, സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുള്ളതാണെന്ന് മന്ത്രി തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ...

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി തർക്കം: ശ്വേത മേനോൻ്റെ കേസിൽ കക്ഷിചേരാൻ നടി...

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ രംഗത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ അൻസിബ എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ചു.(Actress Ansiba Hassan File Petition Implead In AMMA Ad Hoc Committee Dispute) സംഘടനയുടെ ബൈലാ...

ലോഹഗഡ് ഫോർട്ട് കൊലപാതകം: ഹണിമൂൺ മർഡർ കേസിൽ നിന്ന് പാഠമുൾക്കൊണ്ട് പ്രതി...

ന്യൂഡൽഹി: പൂനെയിലെ പ്രമുഖ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മേഘാലയയിൽ മുൻപ് നടന്ന രാജ രഘുവംശി കൊലപാതകക്കേസിന്റെ വിശദാംശങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞ്, അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ഈ ക്രൂരമായ...

‘യുദ്ധത്തിന് തയ്യാറാണ്’: സിന്ധു നദി ജലകരാറിൽ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി ബിലാവൽ...

ന്യൂഡൽഹി: സിന്ധു നദി ജലകരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതിനെതിരെ പ്രകോപനപരമായ യുദ്ധഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. എല്ലാ മുന്നണികളിലും ഇന്ത്യയുമായി യുദ്ധം ചെയ്യാൻ പാകിസ്താൻ സജ്ജമാണെന്നാണ് ബിലാവൽ ഭൂട്ടോ ഭീഷണി മുഴക്കിയത്. ഭീകരവാദത്തെ പാകിസ്താൻ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിൽ, 1960-ലെ സിന്ധു നദി ജലകരാർ നിർത്തിവെച്ച നടപടി തുടരുമെന്ന് കഴിഞ്ഞയാഴ്ച...

കരൂർ ദുരന്തം: വിജയ്‌ക്കെതിരായ DMKയുടെ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തരമായി...

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആദവ് അർജുന എന്നിവരുൾപ്പെടെയുള്ള ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) നേതാക്കളെ പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും. കേസിലെ നിർണായക സാക്ഷികളെ സ്വാധീനിക്കാനും രാഷ്ട്രീയ...

ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ ആംബുലൻസ് എത്തിയില്ല: മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം, ആശുപത്രിയിലെത്തിച്ചത്...

രേവ: സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാൽ യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ദാരുണമായി മരണപ്പെട്ടു. രേവ ജില്ലയിലെ മംഗവാൻ മണ്ഡലത്തിൽപ്പെട്ട നാദ്‌ന ഗ്രാമപഞ്ചായത്തിലാണ് സംഭവം. മിന്നലേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ രാംകലി റാവത്ത് എന്ന സ്ത്രീയാണ് ചികിത്സ കിട്ടാതെ മരിച്ചത്.(Tribal Woman Carried On Cot Dies Due To Lack Of Road In...

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദേശ രാജ്യങ്ങളെ...

ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും അനുശോചന ചടങ്ങുകളിലും വിദേശ രാജ്യങ്ങൾ പങ്കെടുക്കുന്നത് തടയാൻ അമേരിക്ക രഹസ്യ നയതന്ത്ര നീക്കങ്ങൾ നടത്തിയതായി ഇറാൻ. യു.എസ് സമ്മർദ്ദത്തെ തുടർന്ന് കുറഞ്ഞത് 13 രാജ്യങ്ങൾ ചടങ്ങുകളിൽ നിന്നുള്ള പങ്കാളിത്തം പിൻവലിക്കുകയോ പ്രതിനിധികളുടെ എണ്ണം ചുരുക്കുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ...

കനത്ത മഴയിൽ മുങ്ങി മുംബൈ: സ്‌കൂളുകൾക്കും കോളജുകൾക്കും അവധി, ഓറഞ്ച് അലർട്ട്...

മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും അധികൃതർ അടിയന്തര അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.(Mumbai...

കടൽത്തീരത്ത് ദുരൂഹമായ 6 ഗോളങ്ങൾ: ബഹിരാകാശ അവശിഷ്ടങ്ങളെന്ന് സംശയം, ഓസ്‌ട്രേലിയയിൽ ജാഗ്രത...

ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് ദുരൂഹ സാഹചര്യത്തിൽ ആറ് വലിയ ഗോളാകൃതിയിലുള്ള വസ്തുക്കൾ അടിഞ്ഞത് ജനങ്ങളിലും വിദഗ്ധരിലും വലിയ ജിജ്ഞാസയും ആശങ്കയുമുണർത്തുന്നു. ടൗൺസ്‌വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ച് തീരത്താണ് ലോഹ നിർമ്മിതമായ ഈ വിചിത്ര വസ്തുക്കൾ കണ്ടെത്തിയത്. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് പതിച്ച ബഹിരാകാശ അവശിഷ്ടങ്ങളോ അല്ലെങ്കിൽ 'സ്‌പേസ് ബോളുകളോ' ആകാം ഇവയെന്നാണ്...