അങ്കാറ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമസേന തകർത്തു. നാറ്റോ അംഗമായ തുർക്കിക്ക് നേരെ ആദ്യമായി ആണ് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നത്. ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ കടന്ന് തുർക്കിയിലേക്ക് കുതിച്ച മിസൈലിനെ നാറ്റോയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്...
ന്യൂഡൽഹി: അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇനി ഇറാൻ തീരുമാനിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. കൊല്ലപ്പെട്ട പരമോന്നത നേതാവ് തങ്ങളുടെ പിതാവാണെന്നും ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് അദ്ദേഹം നിലകൊണ്ടതെന്നും അംബാസിഡർ വ്യക്തമാക്കി.(Ready For Peace And War, says Iranian Ambassador)
ഇറാന്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക്...
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകൾ സ്പെഷ്യൽ റൂൾ ഭേദഗതിയിലൂടെ തടഞ്ഞതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ ഇന്ന് അധിക സമയം ജോലി ചെയ്ത് പ്രതിഷേധിക്കുന്നു. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് രാത്രി എട്ട് മണി വരെ ജോലി ചെയ്തുകൊണ്ടുള്ള ഈ വേറിട്ട സമരം സംഘടിപ്പിക്കുന്നത്.(RTO...
ഇസ്ലാമാബാദ്: ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ, രാജ്യം നേരിടാൻ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ അടിയന്തര നടപടികളിലേക്ക്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 'വർക്ക് ഫ്രം ഹോം' സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Pakistan moves to implement...
കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും റദ്ദാക്കി.(West Asian conflict, 36 services cancelled at Kochi airport...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യു.എൻ അംബാസഡർ നിക്കി ഹാലി എന്നിവരെ വധിക്കാൻ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ വിചാരണ നേരിടുന്ന പാകിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റാണ് (47) ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.(Pak Man Accused Of Plotting To...
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളെ പരിഹസിച്ചുകൊണ്ടുള്ള പി.ആർ.ഡി പരസ്യങ്ങൾ പ്രമുഖ ദിനപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ രണ്ട് പേജ് വീതമുള്ള മുഴുവൻ പേജ് പരസ്യങ്ങളാണ് നൽകിയത്.(2 pages full of advertisements, newspaper readers were surprised!)
പത്തുവർഷം മുൻപുള്ള യു.ഡി.എഫ് ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ വാർത്താരൂപത്തിലാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ട്രഷറി കാലിയായതും പെൻഷൻ...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തി ഇറാന്റെ ഷാഹെദ് ഡ്രോണുകൾ. എല്ലാ ഡ്രോണുകളെയും തടയാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും പ്രതിരോധ മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്നും യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യുഎസ് സെനറ്റർ മാർക്ക് കെല്ലിയാണ് പ്രതിരോധ ആയുധങ്ങളുടെ പരിമിതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.(Iran's 'Shahed' drones pose threat...
ന്യൂഡൽഹി: ഇറാനെതിരായ യുദ്ധത്തിനായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. മുൻ അമേരിക്കൻ ആർമി കേണൽ നടത്തിയ വിവാദ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്നും അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.(India Rejects Report Claiming US Using Its Ports For Iran Strikes)
അമേരിക്കൻ...
കൊളംബോ: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കൻ തീരത്തിന് സമീപം വച്ച് ഇറാന്റെ പ്രമുഖ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ്. ദേന അമേരിക്കൻ അന്തർവാഹിനി ആക്രമണത്തിൽ തകർന്നു. കപ്പലിലുണ്ടായിരുന്നവരിൽ 87 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.(87 bodies recovered from Iranian warship that sank off...