Kiran Kumar

യോഗി ആദിത്യനാഥിൻ്റെ ഔദ്യോഗിക പരിപാടിക്കിടെ കുടിച്ച് പൂസായി യൂണിഫോം പോലുമില്ലാതെ പോലീസുകാരൻ:...

മുസാഫർനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ മദ്യപിച്ച് അവശനായി കാണപ്പെട്ട സബ് ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിലെ ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടി. ഇയാൾ മദ്യപിച്ച് സ്വബോധമില്ലാതെ നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.(Policeman gets drunk during Yogi...

പാറയിടുക്കിൽ കുടുങ്ങി കുട്ടിയാന: അമ്മയാനയ്ക്കായി കാത്ത് വനംവകുപ്പ് | Baby elephant

പാലക്കാട്: അട്ടപ്പാടി അബ്ബണ്ണൂരിൽ കുട്ടിയാന പാറയിടുക്കിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ആനക്കുട്ടിയെ പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.(Baby elephant stuck in rock, Forest Department waiting for mother elephant ) കുട്ടിയാനയെ കണ്ടെത്തിയ ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു. അമ്മയാന കുട്ടിയെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം വരെ...

അവശ്യ മരുന്നുകളുടെ വില വർദ്ധിച്ചേക്കും: 15 ശതമാനം വരെ വർദ്ധനവിന് കേന്ദ്ര...

മുംബൈ: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ചില അവശ്യ മരുന്നുകളുടെ വില താൽക്കാലികമായി 10 മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മരുന്ന് നിർമ്മാണത്തിനാവശ്യമായ പദാർത്ഥങ്ങളുടെ വിലയിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്താണ് ഈ നീക്കം.(Prices of essential medicines may increase, Centre considering hike of up to...

‘സന്തോഷത്തിന് അതിരുകളില്ല’: യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ. ജയൻ |...

കൊച്ചി: മലയാളികളുടെ പ്രിയ ഗായകൻ കെ.ജെ. യേശുദാസിനൊപ്പം വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ. ജയൻ. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ആശംസകൾ നേർന്നത്.(Happiness knows no bounds, Manoj K. Jayan celebrates Vishu with KJ Yesudas)     View this post on Instagram   A post shared by...

ബെംഗളൂരുവിൽ 13കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി...

ബെംഗളൂരു: വൈറ്റ്‌ഫീൽഡിന് സമീപം ഇമ്മടിഹള്ളിയിൽ 13 വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സുവർണ്ണ ചന്ദ്രശേഖർ (45), മകൾ തരുണ്യ ചന്ദ്രശേഖർ (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.(Mother commits suicide after killing 13 year old daughter in Bengaluru) സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ ജോലിസ്ഥലത്തുനിന്ന്...

പാകിസ്ഥാനിലെ US-ഇറാൻ ചർച്ച: സമാധാന നീക്കത്തിന് പിന്നാലെ ‘ഹോട്ടൽ ബില്ല്’ വിവാദം;...

ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച അമേരിക്ക-ഇറാൻ ചർച്ചകൾക്ക് പിന്നാലെ അസാധാരണമായ ഒരു വിവാദം പുകയുന്നു. നയതന്ത്ര തീരുമാനങ്ങളേക്കാൾ ഉപരിയായി, ചർച്ച നടന്ന ആഡംബര ഹോട്ടലിലെ ബില്ല് ആര് നൽകും എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.(US-Iran talks in Pakistan, After peace move, 'hotel bill'...

ബിഹാറിൽ പുതിയ യുഗം: BJP മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ...

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. പട്നയിലെ ലോക് ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുക്കും.(New era in...

ഡൽഹിയിൽ രോഹിണിയിൽ വൻ തീപിടിത്തം: 2 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക്...

ന്യൂഡൽഹി: ഡൽഹിയിലെ രോഹിണിയിൽ പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു. മരിച്ചവരിൽ രണ്ട് വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നു. രോഹിണി സെക്ടർ 16-ന് സമീപമുള്ള കുടിലുകൾക്കാണ് തീപിടിച്ചത്.(Massive fire breaks out in Delhi, 3 people including a 2-year-old child die tragically) പുലർച്ചെ 2:00 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക്...

തെക്കൻ ലെബനനിൽ വെടിനിർത്തൽ നിരസിച്ച് ഇസ്രയേൽ: ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്ക് JD...

വാഷിംഗ്ടൺ: തെക്കൻ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇസ്രയേൽ നിരസിച്ചു. എന്നാൽ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങളും കൂടുതൽ ചർച്ചകൾക്ക് തയ്യാറായതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയുടെ സമയവും സ്ഥലവും ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിക്കും.(Israel rejects ceasefire in southern Lebanon, JD Vance to lead second round of talks...

അപകടത്തിൽപ്പെട്ട യുവതിക്കെതിരായ ലൈംഗികാതിക്രമം: വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്തും | Sexual assault

ആലപ്പുഴ: കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ പരാതിക്കാരിയായ യുവതിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പോലീസ് തീരുമാനം. ആദ്യഘട്ടത്തിൽ പരാതി നൽകിയപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടി.(Sexual assault on accident victim, Medical examination to be conducted again today) സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ട ശേഷം വീണ്ടും വൈദ്യപരിശോധന നടത്തുന്നത്...