തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും അടിയന്തരമായി പരിഹാരം കാണുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ‘മേയർ ജനസമക്ഷം’ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നേരിട്ട് പങ്കെടിപ്പിച്ചുകൊണ്ടാണ് അദാലത്തുകൾ നടത്തുന്നത്.(Thiruvananthapuram Corporation To Conduct Mayor Janasamaksham Grievance Redressal Adalats From June 11)
നഗരസഭയെ വിവിധ സോണുകളായി തിരിച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 11, 12, 15, 16 തീയതികളിലാണ് ‘മേയർ ജനസമക്ഷം’ നടക്കുക. മുൻ എൽ.ഡി.എഫ് ഭരണസമിതി മാറ്റിവെച്ച ഫയലുകൾ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ കണ്ടെത്തിയിരുന്നതായി മേയർ പറഞ്ഞു. ചില വകുപ്പുകളിൽ മാത്രം ഇത്തരം ഫയലുകളുടെ എണ്ണം എഴുന്നൂറോളം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനും പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ട് ബോധിപ്പിക്കാനുമായി പുതിയ നടപടിയെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
മുൻ ഭരണസമിതിയുടെ കാലത്ത് ആര്യ രാജേന്ദ്രൻ മേയറായിരുന്നപ്പോഴും സമാനമായ രീതിയിൽ ‘മേയർ ജനസമക്ഷം’ അദാലത്തുകൾ നടത്തിയിരുന്നു. ഇത്തവണ ഡെപ്യൂട്ടി മേയർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മേയർക്കൊപ്പം പരാതി പരിഹാര അദാലത്തിന്റെ ഭാഗമാകും. നിലവിൽ നഗരസഭ പരിധിയിലെ നിയമസഭാ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും സോണുകൾ നിശ്ചയിക്കുക.
Story Summary
The Thiruvananthapuram Corporation will organize ‘Mayor Janasamaksham’ grievance redressal adalats from June 11 to 16 under Mayor V V Rajesh to clear hundreds of pending files left by the previous LDF administration. The public can directly submit their complaints at these zonal adalats attended by officials and elected representatives.

