തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും സജീവമാക്കാനൊരുങ്ങി ബിജെപി ( Sabarimala Gold Theft Case). സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ലക്ഷക്കണക്കിന് ഭക്തരിൽ വലിയ ആശങ്കയാണ്...
കരാക്കസ്: വെനസ്വേലയിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 920 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം (Venezuela Earthquake). 51,000-ത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തം നടന്ന് 72 മണിക്കൂർ പിന്നിടുമ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ നെട്ടോട്ടമോടുകയാണ്. രക്ഷാപ്രവർത്തനത്തിനായുള്ള നിർണ്ണായക സമയം അവസാനിക്കാറായതോടെ...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: വീട്ടിലെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Muhammed Masin Death). മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (16) ആണ് മരണപ്പെട്ടത്. പുളിക്കൽ എ.എം.എം.എച്ച്.എസ്...
കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരൻ ഒളിക്യാമറ സ്ഥാപിച്ചെന്ന ഗുരുതര ആരോപണവുമായി സിപിഐ(എം) നേതൃത്വം രംഗത്ത് (Mavoor Panchayat Hidden Camera Allegation). കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഓഫീസിൽ ഇയാൾ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നതായാണ് ആരോപണം. സംഭവത്തിൽ പ്രതിയായ ജീവനക്കാരനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) നേതാക്കളും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും...
ഓസ്‌ട്രേലിയ: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് ഓസ്‌ട്രേലിയയിൽ 18,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി വിസ്മയം തീർത്തിരിക്കുകയാണ് ഒരു ഇന്ത്യൻ മുത്തശ്ശൻ (Indian Grandfather Skydiving Australia). പേരക്കുട്ടിയായ അങ്കിത് എന്ന യുവാവാണ് മുത്തശ്ശന്റെ ഈ സാഹസിക യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒട്ടേറെ യുവാക്കൾക്ക് പോലും ചെയ്യാൻ...
മാസങ്ങൾ നീണ്ട കടുത്ത യുദ്ധത്തിനും നയതന്ത്ര ചർച്ചകൾക്കും ഒടുവിൽ ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ ഒരു ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചടങ്ങിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഈ ത്രികക്ഷി കരാറിൽ ഒപ്പുവെച്ചത് (Israel Lebanon Framework Agreement). സമാധാനത്തിലേക്കുള്ള യാത്രയിലെ ആദ്യത്തെ ചുവടുവെപ്പാണിതെന്ന് കരാറിനെ വിശേഷിപ്പിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിൽ അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും കരസ്ഥമാക്കി (KEAM Results 2026). ഫാർമസി റാങ്ക് പട്ടികയിൽ തൃശൂർ സ്വദേശികളായ വിനായകൻ നാരായണൻ ഒന്നാം റാങ്കും ജെസ്സി ജസ്റ്റിൻ...
തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) നേതൃത്വത്തിൽ മോണോസൈറ്റ് സംസ്കരണത്തിനായി ഹൈദരാബാദ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാട് ആകാംക്ഷയാകുന്നു (KMML Monazite Processing Project). നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പായി ഇടതുസർക്കാരിന്റെ അനുമതിയോടെയാണ് സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തത്. ധാതുസമ്പത്ത് മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനെച്ചൊല്ലി സംസ്ഥാനത്ത്...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിനായി മുൻ എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തിരുന്നതിന്റെ തെളിവുകൾ പുറത്ത്. എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് എം.വി. ഗോവിന്ദൻ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് സമർപ്പിച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് (MV Govindan Excise File). മദ്യവർജ്ജനം ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികൾക്കിടയിലും, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ ആസൂത്രിതമായ...