Amina SR

‘ഹീനമായ രാഷ്ട്രീയ പ്രചാരണം, നിയമപരമായി നേരിടും’: VD സതീശൻ | BJP

കൊച്ചി: വോട്ടർമാർക്ക് പണവും സാരിയും കിറ്റുകളും നൽകി സ്വാധീനിക്കാൻ ബിജെപി നടത്തുന്ന നീക്കം ഹീനമായ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നത് അതീവ ഗുരുതരമാണെന്നും സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ബിജെപി ഒഴുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Vicious political campaign, will be dealt legally, VD...

‘തിരക്കഥ തയ്യാറാക്കി വേട്ടയാടാനുള്ള ശ്രമം, കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും...

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം 'ഉണ്ടയില്ലാ വെടികൾ' കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Attempt to hunt by preparing a script, says Sobha Surendran ) താൻ...

പാലക്കാട് വീണ്ടും വിവാദം: വോട്ടർമാർക്ക് സാരി നൽകിയെന്ന് ആരോപണം, വെട്ടിലായി BJPയും...

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപിക്കെതിരെയുള്ള ആരോപണങ്ങൾ കടുക്കുന്നു. വോട്ടർമാർക്ക് പണം നൽകിയെന്ന പരാതിക്ക് പിന്നാലെ, സാരി വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. (Controversy again in Palakkad, Allegations that sarees were given to voters) വോട്ടർമാരെ സ്വാധീനിക്കാനായി സാരിയും പണവും വിതരണം ചെയ്യുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കൃത്യമായ തെളിവുകൾ...

പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ്:...

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.(Election Flying Squad inspects Palakkad note for vote allegation, Elderly woman says...

ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിച്ച CV ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം |...

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. തനിക്കെതിരെ അപകീർത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Instructions to file a case against CV Shanthakumar for responding to the media) മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: ശോഭാ സുരേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്...

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തെത്തുടർന്നുണ്ടായ തർക്കം പുതിയ തലത്തിലേക്ക്. ശോഭാ സുരേന്ദ്രനെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചുവെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെ ശോഭാ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നു.(Allegations of giving money to voters, BJP alleges attack on Sobha Surendran...

അടൂരിലെ ലഘുലേഖ വിവാദം: പൊട്ടിക്കരഞ്ഞ് CV ശാന്തകുമാർ | CV Shanthakumar

പത്തനംതിട്ട: അടൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ ലഘുലേഖകൾ വിതരണം ചെയ്തതിനെച്ചൊല്ലി മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോര്. ശാന്തകുമാർ കൊലക്കേസ് പ്രതിയാണെന്ന് ആരോപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ അഞ്ച് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Controversy in Adoor, CV Shanthakumar bursts into tears) 'കൊലക്കേസ് പ്രതി സ്ഥാനാർത്ഥി' എന്ന തലക്കെട്ടോടെ...

ശബരിമല കേസ്: ചില ആചാരങ്ങൾ അന്ധവിശ്വാസമാണോ എന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം...

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ ശക്തമായ വാദപ്രതിവാദം. മതാചാരങ്ങളെ അന്ധവിശ്വാസമെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയപ്പോൾ, അതിനുള്ള പാണ്ഡിത്യം കോടതികൾക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.(Sabarimala case, Supreme Court says court can...

വോട്ടർമാർക്ക് BJP പ്രവർത്തകർ പണം നൽകിയെന്ന് കോൺഗ്രസ്: ദൃശ്യം പകർത്തിയവരോട് തട്ടിക്കയറി...

പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. (Allegations that BJP workers gave money to voters, Sobha Surendran also in the footage കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ട...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം: കോടതിയെ സമീപിച്ച് രഞ്ജിത്ത് |...

കൊച്ചി: വോട്ട് രേഖപ്പെടുത്താൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകൻ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.(Ranjith approaches court, seeks interim bail to vote) വോട്ട് ചെയ്യുക എന്നത്...