കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനെതിരെ ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത്. കമ്മ്യൂണിസ്റ്റുകാർക്ക് ക്ഷേത്രദർശനം നിഷിദ്ധമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, എന്നാൽ എന്തിനാണ് ഇത്ര ഒളിച്ചും പാത്തും ക്ഷേത്രത്തിൽ പോകുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.(P Jayarajan temple visit, BJP Leader B Gopalakrishnan Slams...
തിരുവനന്തപുരം: പുതിയ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ ഭരണപരമായ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർമാർ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.(Chief Secretary High Level Meeting to Ensure Continuity of Governance)
ജൂൺ ഒന്നിന് സ്‌കൂളുകൾ...
തിരുവനന്തപുരം: നഗരത്തിലെ സ്‌പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം. ഓഫീസിൽ അറ്റകുറ്റപ്പണിക്കായി എത്തിയ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.(AC Explosion at Thiruvananthapuram Sports Council Office Leaves Two Injured)
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിക്ക് കാരണമെന്താണെന്ന് പരിശോധിച്ചുവരികയാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ് എന്നാണ് വിവരം.
Story...
തിരുവനന്തപുരം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേടുകൾ അതീവ ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അവരുടെ ആത്മവിശ്വാസത്തെയും തകർക്കുന്ന നടപടികളാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan NEET exam, Pinarayi Vijayan Demands Dissolution of NTA Amidst NEET Exam Irregularities)
പരീക്ഷാ നടത്തിപ്പിന്റെ ചുമതല...
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാർട്ടി സംസ്ഥാന ചുമതലയുള്ള നേതാവ് ദീപാദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തിരിക്കുന്ന അവർ, ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തേക്കും.(Deepa Dasmunshi to Visit Kerala Amidst Ongoing Delay in CM Announcement)
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ...
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായിരിക്കെ, വി.ഡി. സതീശന് പിന്തുണയുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇൽസെ രംഗത്ത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ നോക്കാതെ പിന്തുണ നൽകിയ ഏക രാഷ്ട്രീയ നേതാവാണ് വി.ഡി. സതീശൻ എന്ന് ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു.(Ilze Endorses...
കൊച്ചി: ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. രാവിലെ 10.30-ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം 12.05-ഓടെ അഗത്തിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ലക്ഷദ്വീപ് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ പദ്ധതി.(Successful Sea Plane Trial Flight Connects Kochi and Lakshadweep)
സ്കൈഹോപ്പ് ഏവിയേഷൻ...
തിരുവനന്തപുരം : സി ബി എസ് ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 85.20% ആണ്. ഈ വർഷം ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ ആകെ 18,59,551 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. ഫലം പരിശോധിക്കാവുന്ന വെബ്സൈറ്റുകൾ cbse.gov.in, results.cbse.nic.in, digilocker.gov.in, umang.gov.in എന്നിവയാണ്. (CBSE...
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം സംസ്ഥാന ഭരണത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടിയിട്ടും, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.(Kerala Chief Minister Appointment Delay Leaves State in Political Uncertainty)
പ്രധാന മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ വി.ഡി. സതീശൻ...
ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളിലും സ്ത്രീകളോടുള്ള വിവേചനം സംബന്ധിച്ച മറ്റ് ഹർജികളിലും സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് വാദം തുടരുന്നു. മതപരമായ ആചാരങ്ങളും ഭരണഘടന നൽകുന്ന അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. ക്ഷേത്രങ്ങളിൽ പോകാത്തവരും വീട്ടിൽ ആരാധനാലയങ്ങൾ ഇല്ലാത്തവരും ഹിന്ദുക്കളായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി, ഹിന്ദുമതം ഒരു 'ജീവിതരീതി' ആണെന്ന്...