Amina SR

പൂരനഗരിയിൽ പഞ്ചവാദ്യ മധുരം: മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങി, ഉച്ചയ്ക്ക് ഇലഞ്ഞിത്തറ മേളം...

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന്റെ ആവേശമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ബ്രഹ്മസ്വം മഠത്തിൽ തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ അണിനിരന്നതോടെ വാദ്യപ്രേമികൾ കാത്തിരുന്ന മനോഹരമായ പഞ്ചവാദ്യവിരുന്നിനാണ് അരങ്ങുണർന്നത്. പ്രശസ്ത വാദ്യകലാകാരൻ കോങ്ങാട് മധുവാണ് ഇത്തവണ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് പ്രമാണിത്വം വഹിക്കുന്നത്.(Thrissur Pooram, held at Thekkinkadu ground in the heart of...

‘വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കും’: മറ്റന്നാൾ...

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മാധ്യമങ്ങളോട് സംസാരിച്ചു. വെടിക്കെട്ടിന്റെ രീതിയിൽ മാറ്റം വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് പൂർണ്ണമായും നിരോധിക്കുന്നതിന് പകരം, അത് എങ്ങനെ അപകടരഹിതമായി നടത്താം എന്നതിനായിരിക്കും കമ്മീഷൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.(Changing the pattern of fireworks...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: കണ്ണൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം; എറണാകുളത്തും...

കണ്ണൂർ: കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുട സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. (Another snakebite death in Kerala, Elderly woman dies tragically in Kannur) ആന്റിവെനം നൽകി വെന്റിലേറ്ററിൽ...

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു: യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ...

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് വൻ സുരക്ഷാ ഭീതി. ഞായറാഴ്ച പുലർച്ചെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം. അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിക്കുന്നതിനിടെ 6 പേർക്ക് പരിക്കേറ്റു.(6 hurt as smoke forces evacuation of Zurich-bound flight at Delhi...

‘പ്രസിഡൻ്റ് ട്രംപും പ്രഥമ വനിതയും സുരക്ഷിതർ എന്നറിഞ്ഞതിൽ ആശ്വാസം’: വെടിവയ്പ്പിനെ അപലപിച്ച്...

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ട്രംപും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ഇത്തരം നീക്കങ്ങൾ നിരുപാധികം അപലപിക്കപ്പെടണമെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.(PM Modi condemns dinner shooting, says Relieved...

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ: ചരിത്രത്തിലാദ്യമായി 252 ഗിഗാവാട്ട് കടന്നു...

ന്യൂഡൽഹി: ഉഷ്ണതരംഗം കടുത്തതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത സർവ്വകാല റെക്കോർഡിലെത്തി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 252.07 ഗിഗാവാട്ട് (GW) ആണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.(Peak power at record high of 252 GW on Friday amid soaring mercury levels) കടുത്ത ചൂടിനെത്തുടർന്ന് വീടുകളിലും...

കുലുക്കമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുമോ? | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,12,960 രൂപ എന്ന നിലയിലും, ഗ്രാമിന് 14,120 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. (Kerala Gold price remains the same what will be of the market in the coming days ?) രാജ്യാന്തര വിപണിയിലെ...

കൊട്ടിക്കയറി തൃശൂർ പൂരം, ശക്തൻ്റെ തട്ടകം ആവേശത്തിൽ: ആഘോഷങ്ങൾ ലളിതം, ഘടകപൂരങ്ങൾ...

തൃശ്ശൂർ: മഞ്ഞും വെയിലും മഴയുമേൽക്കാതെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടതോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി തുടക്കമായി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആഡംബരങ്ങളും വെട്ടിക്കുറച്ചാണെങ്കിലും ആചാരപ്പെരുമയിൽ ഒട്ടും കുറവു വരുത്താതെയാണ് ഇത്തവണത്തെ പൂരം. ഇന്നലെ തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്ത് നടന്നതോടെ തുടങ്ങിയ ആവേശം ഇന്ന് ഉച്ചസ്ഥായിയിലെത്തും.(Thrissur Pooram at its...

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി മുസ്ലീം ലീഗ്: 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ്...

വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകൾ നാളെ കൈമാറും. തൃക്കെപ്പറ്റയിൽ നിർമ്മിച്ച മിനി ടൗൺഷിപ്പിലെ 51 വീടുകളിലാണ് കുടുംബങ്ങൾ നാളെ താമസം ആരംഭിക്കുന്നത്.(Muslim League extends support to Wayanad disaster victims, Housewarming ceremony for 51 houses tomorrow) ദുരന്തബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് മികച്ച...

പാമ്പ് ഭീതിയിൽ കേരളം: ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 5 പേർക്ക്,...

തിരുവനന്തപുരം: കേരളത്തിൽ ചൂട് കടുക്കുന്നതിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. (Kerala in a threat of snakebite, 5 people were bitten by snakes yesterday alone) ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ...