Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജ്മെന്‍റിനെയും പ്രതി ചേർത്തു | Headmistress

കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing churidar)

ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ മാത്രമായിരുന്നു കേസ്. എന്നാൽ മാനേജരുടെ നിർദ്ദേശപ്രകാരമാണ് താൻ അധ്യാപികയെ തടഞ്ഞതെന്ന് ശശാങ്കൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.

ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാനാധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടി പുറത്ത് തടയുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പും വനിതാ കമ്മീഷനും സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala