Sunday, February 8, 2026
HomeNationalപ്രണയാഭ്യർത്ഥന നിരസിച്ചത്തിന്റെ പക; യുപിയിൽ അധ്യാപികയുടെ ചുണ്ടുകൾ അറുത്തെടുത്ത് പ്ലസ് ടു...

പ്രണയാഭ്യർത്ഥന നിരസിച്ചത്തിന്റെ പക; യുപിയിൽ അധ്യാപികയുടെ ചുണ്ടുകൾ അറുത്തെടുത്ത് പ്ലസ് ടു വിദ്യാർഥി | Class 12 student attacks teacher

മൈൻപുരി: ഉത്തർപ്രദേശിലെ മൈൻപുരിയിൽ തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ചു (Class 12 student attacks teacher). ആക്രമണത്തിൽ അധ്യാപികയുടെ രണ്ട് ചുണ്ടുകളും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്തെടുത്തു. ജനുവരി 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ക്രൂരത ലോകമറിഞ്ഞത്. നിലവിൽ ആഗ്രയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് അധ്യാപിക. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സയാണ് ഇവർക്ക് നൽകുന്നത്.

ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്താണ് പ്രതിയായ അഖണ്ഡ് പ്രതാപ് അധ്യാപികയെ ശല്യം ചെയ്യാൻ തുടങ്ങിയത്. അധ്യാപിക കുട്ടിയുടെ മാതാവിനോട് പരാതിപ്പെട്ടിട്ടും ശല്യം തുടർന്നതിനെത്തുടർന്ന് അവർ ആ സ്കൂളിലെ ജോലി രാജിവെച്ച് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയിരുന്നു. എന്നാൽ പ്രതി അവിടെയും അവരെ പിന്തുടരുകയും ലൈംഗികമായി ശല്യം ചെയ്യുകയും ചെയ്തു. ജനുവരി 26-ന് അധ്യാപിക ട്യൂഷൻ എടുക്കാൻ പോകുന്നതിനിടെയാണ് പ്രതി ഇവരെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Summary: A 24-year-old former student in Mainpuri, UP, brutally attacked his teacher by severing her lips after she rejected his advances and filed harassment complaints against him.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates