Sunday, February 8, 2026
HomeKeralaമാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത്...

മാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത് | Body

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തമുണ്ടായത്.(The body found charred inside the building is furniture shop employee’s)

രാവിലെ നടക്കാനിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്നും പുകയും തീയും ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണ്ണമായും കത്തിനശിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സന്തോഷിന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഇവിടെ ഒറ്റയ്ക്കായിരുന്നു സന്തോഷിന്റെ താമസം. ആഴ്ചയിൽ രണ്ട് മൂന്ന് ദിവസങ്ങളിൽ മാത്രമാണ് ഇയാൾ ഇവിടെ ഉറങ്ങാൻ എത്താറുള്ളതെന്ന് നാട്ടുകാർ പറയുന്നു. അപകടസമയത്ത് മുകളിലത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates