HomeNational'എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവർത്തിച്ചു': അപ്പീൽ നൽകുമെന്ന്...

‘എല്ലാ ഭരണകൂട സംവിധാനങ്ങളും ബ്രിജ് ഭൂഷനെ സംരക്ഷിക്കാനായി പ്രവർത്തിച്ചു’: അപ്പീൽ നൽകുമെന്ന് വിനേഷ് ഫോഗട്ട് | Vinesh Phogat

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെവിട്ട നടപടിയിൽ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിധികൾക്കെതിരെ ഉടനടി അപ്പീൽ നൽകുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് അറിയിച്ചു. കേസിന്റെ തുടക്കം മുതൽ ബ്രിജ് ഭൂഷനെ സംരക്ഷിക്കാൻ ഭരണകൂടവും സംവിധാനങ്ങളും ശ്രമിക്കുകയായിരുന്നുവെന്നും താരം കുറ്റപ്പെടുത്തി.(Vinesh Phogat Responds To Brij Bhushan Sharan Singh Acquittal To File Appeal)

ഡൽഹി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ ആണ് കേസിൽ ബ്രിജ് ഭൂഷണെയും ഡബ്ല്യു.എഫ്.ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും വെറുതെവിട്ടത്. വിധി വന്നതിന് പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിനേഷ് രംഗത്തെത്തിയത്.

ഭരണകക്ഷിയിലെ ശക്തനായ നേതാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തെരുവിലിറങ്ങാൻ തന്നെ വലിയ ധൈര്യം വേണമായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പ്രസ്താവനയിൽ പറഞ്ഞു. ഭരണസ്വാധീനവും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് പല പെൺകുട്ടികളെയും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചു. എങ്കിലും നിരവധി വനിതാ താരങ്ങൾ ഉറച്ചുനിൽക്കുകയും കേസിൽ പോരാടുകയും ചെയ്തു. കേസിൽ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിൽ വലിയ സങ്കടമുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും വക്കീൽമാർക്ക് അപ്പീൽ നൽകാനുള്ള നിർദേശം നൽകിക്കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബ്രിജ് ഭൂഷൺ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ഇപ്പോൾ കോടതി തന്നെ മാന്യമായി വെറുതെവിട്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Summary

Wrestler Vinesh Phogat expressed disappointment after the Delhi court acquitted former WFI chief Brij Bhushan Sharan Singh in the sexual harassment case filed by women wrestlers. Announcing that they will appeal against the verdict, Phogat alleged that the entire state system worked to protect the politician since the inception of the case.

WhatsApp Channel Banner

Latest updates

ഹേന പി.എന്നിന്റെ ആദ്യ നോവൽ ‘രാവണ ചിദംബരം’ എസ്....

കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എൻ. രചിച്ച 'രാവണ ചിദംബരം' എന്ന നോവൽ പ്രകാശനം ചെയ്തു (Ravana Chidambaram novel release). എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച്...

ചക്രവാതച്ചുഴി നിലനിൽക്കുന്നു: ഓഗസ്റ്റ് 7 വരെ മഴ തുടരാൻ...

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്‌റ്റ് 3 മുതൽ 7 വരെ പരക്കെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain...

ലോകകപ്പ് വരുമാന പങ്കാളിത്ത പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ...

സൂറിച്ച്: ഭാവിയിലെ ഫിഫ ലോകകപ്പ് വരുമാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ മുന്നറിയിപ്പ് നൽകി (UEFA Legal...

മന്ത്രിസഭാ പുനഃസംഘടനയിൽ കർണാടക കോൺഗ്രസിൽ അതൃപ്തി; എംഎൽഎമാർ രാജി...

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് എംഎൽഎമാർ രാജി പ്രഖ്യാപിച്ചതായും ചില മുതിർന്ന നേതാക്കൾ രാജി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട് (...

കാവേരി ജലം എത്തിയില്ല; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം...

തഞ്ചാവൂർ: കാവേരി നദിയിലെ ജലം ജൂൺ 12ന് തമിഴ്നാട്ടിലെത്തേണ്ടതായിരുന്നെങ്കിലും ഓഗസ്റ്റ് ആയിട്ടും ആവശ്യമായ വെള്ളം ലഭിച്ചില്ലെന്ന് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ (MK Stalin Cauvery Water Dispute)....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...