ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ദിവസവും 3,500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് കർണാടക നടപ്പിലാക്കാത്തതിനെ തുടർന്നാണ് നീക്കം. നിലവിൽ ജലക്ഷാമമുള്ളതിനാൽ വെള്ളം നൽകാനാകില്ലെന്നാണ് കർണാടകയുടെ നിലപാട്.(Cauvery Water Dispute Tamil Nadu Moves Supreme Court DK Shivakumar Cancels Meeting With CM Vijay)
അതേസമയം, കാവേരി വിഷയമുയർത്തി തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിപക്ഷമായ ഡി.എം.കെ ഇന്ന് ശക്തമായ പ്രക്ഷോഭത്തിന് തുടക്കമിടും. കർഷകരെ അണിനിരത്തി തഞ്ചാവൂരിൽ സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ യോഗം ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
തർക്കം ചർച്ച ചെയ്യുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി ബെംഗളൂരുവിൽ നടക്കാനിരുന്ന കൂടിക്കാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റദ്ദാക്കി. ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷമല്ല നിലവിലുള്ളതെന്നും വിജയ് ബെംഗളൂരുവിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Tamil Nadu is set to approach the Supreme Court over Karnataka’s refusal to release Cauvery water as directed by the Water Management Authority. Meanwhile, Karnataka CM DK Shivakumar cancelled a scheduled bilateral meeting with Tamil Nadu CM Vijay in Bengaluru following fierce opposition and airport blockade threats from Kannada outfits.


